കാവ്യയ്ക്ക് വേണ്ടി മോഡലായി മീനാക്ഷി,ലൈക്ക് ചെയ്ത് മഞ്ജു ; ചിത്രങ്ങൾ വൈറൽ
- Published by:Sarika N
- news18-malayalam
Last Updated:
കാവ്യയുടെ സ്ഥാപനത്തിന്റെ മോഡാലായി മീനൂട്ടി എത്തിയപ്പോൾ മഞ്ജു അതാെന്നും നോക്കാതെ ലൈക്കടിച്ചല്ലോ എന്നാണ ആരാധകർ പറയുന്നത്
കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി ദിലീപ്(Meenakshi Dileep).അടുത്തിടെയാണ് മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കിയത്. ദിലീപാണ് (Dileep)ആ സന്തോഷവാർത്ത പങ്കുവെച്ചത്.കാവ്യ മാധവനും (Kavya Madhavan)മീനാക്ഷിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.എന്നാൽ മഞ്ജു വാര്യർ (Manju Warier) മകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിച്ചത്. എന്നാൽ ഇതിന് പിന്നാലെ മഞ്ജു മീനാക്ഷിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്നു. ഇത് വലിയ ചർച്ച ആവുകയും ചെയ്തു.
advertisement
advertisement
കവ്യാമാധവന്റെ ലക്ഷ്യയുടെ മോഡൽ ആയാണ് മീനാക്ഷി എത്തിയിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് മഞ്ജു വാര്യരും ലൈക്ക് ചെയ്തിട്ടുണ്ട്. മഞ്ജു വാര്യരുടെ ലൈക്ക് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.കാവ്യയുടെ സ്ഥാപനത്തിന്റെ മോഡാലായി മീനൂട്ടി എത്തിയപ്പോൾ മഞ്ജു അതാെന്നും നോക്കാതെ ലൈക്കടിച്ചല്ലോ എന്നാണ ആരാധകർ പറയുന്നത്.
advertisement
advertisement
ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
advertisement