അധികം വൈകാതെ തന്നെ പ്രധാനമന്ത്രിയുടെ പേരിൽ 'മോദി ഇഡ്‌ലികൾ'' വിപണിയിലിറക്കാനൊരുങ്ങി ബി.ജെ.പി. നാല് ഇഡ്‌ലികൾ അടങ്ങുന്ന പ്ളേറ്റ് പത്ത് രൂപാ നിരക്കിൽ ഇറക്കാനാണ് ധാരണ
2/ 7
തമിഴ്നാട്ടിലെ സേലത്ത് സിറ്റിയുടെ പലഭാഗങ്ങളിലായി ഇപ്പോൾ തന്നെ പോസ്റ്ററുകൾ നിരന്നു കഴിഞ്ഞു. ബി.ജെ.പി. പ്രൊപ്പഗാണ്ട സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷിന്റെ ആശയമാണിത്
3/ 7
പോസ്റ്ററിന്റെ ഇടത് ഭാഗത്തായി പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്. നടുവിൽ 'നാലിഡ്ഡലിക്ക് 10 രൂപ' എന്ന വാചകം. പിന്നെ മഹേഷിന്റെ ചിത്രവും
4/ 7
"താമര നായകൻ മഹേഷ് അവതരിപ്പിക്കുന്ന മോദി ഇഡ്‌ലികൾ. നാല് ഇഡ്‌ലിക്കും സാമ്പാറിനും 10 രൂപ. സേലത്ത് ഉടൻ അവതരിപ്പിക്കുന്നു. ആധുനിക ഉപകരണങ്ങൾ കൊണ്ട് ഉണ്ടാക്കിയ രുചികരവും ആരോഗ്യകരവുമായ ഇഡ്‌ലികൾ," പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെ
5/ 7
തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്വദേശമാണ് സേലം
6/ 7
തുടക്കത്തിൽ ഇഡ്‌ലി വിൽക്കുന്ന 22 കടകൾ തുറക്കാനാണ് പ്ലാൻ. ജനസമ്മിതി എങ്ങെനെയുണ്ടെന്ന് പരിശോധിച്ച ശേഷം കൂടുതൽ കടകൾ തുറക്കും
7/ 7
ഒരു ദിവസം 40,000 ഇഡ്‌ലി ഉണ്ടാക്കാനുള്ള ഉപകരണങ്ങൾ എത്തിയതായി ബി.ജെ.പി. മീഡിയ സെൽ അറിയിച്ചു. അടുത്ത ആഴ്ച മുതൽ വിൽപ്പന ആരംഭിക്കും