Parvathy Thiruvothu | എന്റെ മകൻ, നാല് വയസുകാരൻ ഡോബി തിരുവോത്ത്; പൊന്നോമനയെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്
- Published by:meera_57
- news18-malayalam
Last Updated:
മകളുടെ പേര് ടാറ്റു ചെയ്ത് പതിപ്പിച്ച പാർവതി, പക്ഷേ പരിചയപ്പെടുത്തിയത് നാല് വയസുകാരൻ ഡോബിയെ
ഒരു മകളെ ഓമനിച്ച് വളർത്താനുള്ള അമ്മ മനസുണ്ട് നടി പാർവതി തിരുവോത്തിന്റെ (Parvathy Thiruvothu) ഉള്ളിന്റെ ഉള്ളിൽ. ഏഴാം വയസിൽ സ്വന്തം മകളുടെ പേര് മനസിലുറപ്പിച്ച്, മുതിർന്നപ്പോൾ ടാറ്റു ചെയ്ത് ആ പേര് സ്വന്തം ശരീരത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു പാർവതി തിരുവോത്ത്. കാലമേറെ കാത്തിരുന്നിട്ടും ഒരു മകൾക്ക് പിറവി എടുക്കാൻ കഴിയാതെ വന്നതും, ഒരു മകളെ ദത്തെടുക്കണം എന്നുപോലും പാർവതി തിരുവോത്ത് ആഗ്രഹിച്ചിരുന്നു. അടുത്തിടെ 'ഹർ' എന്ന സ്വന്തം ചിത്രം റിലീസ് ചെയ്യുന്നതിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് തന്നിലെ അമ്മ മനസിനെ കുറിച്ച് പാർവതി തിരുവോത്ത് സംസാരിച്ചത്
advertisement
തന്റെ മകളുടെ മുഖം ഇനിയും കാണാൻ കാത്തിരിക്കുന്ന പാർവതി തിരുവോത്ത്, പക്ഷേ ഒരു മാനസ പുത്രന്റെ അമ്മയാണ്. അവനും തന്റെ പേരിന്റെ ഒരുഭാഗം പാർവതി പകുത്തു നൽകിക്കഴിഞ്ഞു. ഡോബി തിരുവോത്ത് എന്നാണ് അവനു പേര്. മകന്റെ നാലാം ജന്മദിനത്തിൽ, അവന്റെയും, അവൻ തന്റെ മാറോടു ചേർന്ന് മടിയിലിരിക്കുന്ന ചിത്രങ്ങളും പാർവതി പോസ്റ്റ് ചെയ്‌തു. അവൻ ഗർഭത്തിൽ കഴിഞ്ഞ കാലം എങ്ങനെയുണ്ടാകും എന്ന് ഓർത്തെടുത്ത് പാർവതി ഒരു സ്കാൻ ഇമേജിൽ ഡോബിയുടെ മുഖം ഫോട്ടോഷോപ്പ് ചെയ്‌തും പോസ്റ്റ് ഇട്ടിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് ഈ മകനെ പാർവതി വിളിക്കുന്നത്. അവന്റെ മുഖവും വിശേഷങ്ങളും പങ്കിടുന്നതിൽ പാർവതിക്ക് അതിയായ സന്തോഷമുണ്ട്. മകന്റെ നാലാം ജന്മദിനത്തിലാണ് പാർവതി ഹൃദയസ്പർശിയായ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ വന്നുചേർന്നത്. പാർവതിയും ഉർവശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചിത്രം 'ഉള്ളൊഴുക്ക്' അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും, ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയുമുണ്ടായി. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ഇത്
advertisement
സ്വന്തം വളർത്തുനായ്ക്കളുള്ള നിരവധി താരങ്ങളാണ് മലയാള സിനിമയിലുള്ളത്. അവരുടെ കൂട്ടത്തിൽ പാർവതിയും ചേരുന്നു. നടി നസ്രിയ നസിം വളർത്തുന്ന ഓമന നായയായ ഓറിയോയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വരാറുണ്ട്. നടൻ പൃഥ്വിരാജിനും ഭാര്യ സുപ്രിയാ മേനോനും സൊറോ എന്ന ഡാഷ്ഹണ്ട് ഇനത്തിലെ വളർത്തുനായയും ഉണ്ട്. സ്ഥിരമായി തന്റെ നായകുട്ടിയുടെ വിവരങ്ങൾ പോസ്റ്റ് ചെയ്ത കൂട്ടത്തിലല്ല നടി പാർവതി തിരുവോത്ത്
advertisement
ഡോബി തിരുവോത്ത് ഗർഭാവസ്ഥയിൽ എങ്ങനെ ഉണ്ടായിരിക്കുമോ, അങ്ങനെയുള്ള ഒരു ചിത്രം ഭാവനയിൽ കണ്ടുകൊണ്ടു പാർവതി എഡിറ്റ് ചെയ്ത ചിത്രമാണിത്. അത്രയും ആഴത്തിൽ തന്റെ പ്രിയപ്പെട്ട മകനോടുള്ള സ്നേഹമുണ്ട് പാർവതിക്ക്. മഞ്ജു വാര്യരും, ഗീതു മോഹൻദാസും, റിമ കല്ലിങ്കലും അടങ്ങുന്ന സുഹൃത്തുക്കൾ ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തപ്പോൾ, അന്ന ബെൻ, വേദിക തുടങ്ങിയവരും പാർവതിയുടെ ആരാധകരും കമന്റ് ബോക്സിൽ ഡോബിക്ക് ആശംസ അറിയിച്ചു
advertisement
അടുത്തിടെ പുതിയ ഹെയർസ്റ്റൈൽ പരീക്ഷിച്ച് പാർവതി തിരുവോത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. പൊതുവേ ചുരുണ്ട തലമുടിയുള്ള പാർവതി കൂടുതൽ കേർളി ഹെയർ ലുക്കിലാണ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ വർഷം തിയേറ്ററിലെത്തിയ പാർവതിയുടെ രണ്ടു സിനിമകളും ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ഉള്ളൊഴുക്കിന് പുറമേ, തമിഴിൽ തങ്കലാൻ ആണ് പാർവതിയുടേതായി റിലീസ് ചെയ്ത മറ്റൊരു ചിത്രം