ആര് വിശ്വസിക്കും? സ്വന്തമായിട്ട് പോലും 26 വർഷത്തിൽ രമ്യ കൃഷ്ണന് ഇത് ആദ്യാനുഭവം
- Published by:meera_57
- news18-malayalam
Last Updated:
തന്റെ പതിനാറാം വയസു മുതൽ ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് നടി രമ്യ കൃഷ്ണൻ. അരങ്ങേറ്റം മലയാളത്തിലും
തന്റെ പതിനാറാം വയസു മുതൽ ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് നടി രമ്യ കൃഷ്ണൻ (Ramya Krishnan). തമിഴ് സിനിമയിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചുവെങ്കിലും, അവരുടെ അരങ്ങേറ്റം മലയാളത്തിൽ നിന്നുമായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം 'നേരം പുലരുമ്പോൾ' എന്ന സിനിമയായിരുന്നു തുടക്കം. ഈ സിനിമ നേരത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും, റിലീസ് ചെയ്യാൻ വൈകിയതിനാൽ, തമിഴ് ചിത്രമായ 'വെള്ളൈ മനസ്' അവരുടെ ആദ്യ സിനിമയായി മാറി. വൈ.ജി. മഹേന്ദ്രയ്‌ക്കൊപ്പമായിരുന്നു തുടക്കം. തൊട്ടടുത്ത വർഷം തെലുങ്കിലും ഒരു സിനിമ ചെയ്തു
advertisement
നീണ്ട 34 വർഷത്തെ സിനിമാ ജീവിതത്തിൽ രമ്യ കൃഷ്ണനെ അടയാളപ്പെടുത്തിയ രണ്ടു കഥാപാത്രങ്ങളുണ്ട്. ഇനിയും എത്രയെത്ര കഥാപാത്രങ്ങൾ ചെയ്താലും ഈ രണ്ടു വേഷങ്ങളുടെയും തട്ട് താണിരിക്കും. ഒന്ന് രജനികാന്ത് നായകനായ 'പടയപ്പ'യിലെ നീലാംബരി, മറ്റൊന്ന് രാജമൗലി-പ്രഭാസ് കൂട്ടുകെട്ടിന്റെ 'ബാഹുബലി'യിലെ രാജാമാതാ ശിവകാമി ദേവി. രണ്ടു ചിത്രങ്ങളും പെൺകരുത്തിന്റെ രേഖപ്പെടുത്തലുകളായി ഇന്നും തുടരുന്നു. എതിരാളികളായി ശക്തരായ പുരുഷ കഥാപാത്രങ്ങൾ നിൽക്കുമ്പോഴും, അവരുമായി തട്ടിച്ചുനോക്കിയാൽ ഒട്ടും പിന്നിലാവില്ല എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ പട്ടികയിൽ ഈ രണ്ടു വേഷങ്ങളും ഉൾപ്പെടുത്താം (തുടർന്ന് വായിക്കുക)
advertisement
പടയപ്പയിലെ നീലാംബരിയായി മധ്യവയസ്കയുടെ കഥാപാത്രം ചെയ്യുമ്പോൾ രമ്യ കൃഷ്ണന് പ്രായം 29 വെറും വയസു മാത്രം. അക്കാലമത്രയും ഗ്ലാമർ താരം എന്നൊരു പരിവേഷമുണ്ടായിട്ടു പോലും പ്രായത്തിൽക്കവിഞ്ഞ പക്വത ആവശ്യമായി വന്ന ആ വേഷം രമ്യ കൃഷ്ണൻ അനായാസേന കൈകാര്യം ചെയ്തു. ആ ധൈര്യം മാത്രമാണ് അവർക്ക് തിയേറ്ററുകളിൽ കയ്യടി നേടിക്കൊടുക്കാൻ കാരണവും. ഇന്നും പടയപ്പയിലെ നീലാംബരിക്ക് പുത്തൻ തലമുറയിൽ വരെ ഫാൻസ് ഉണ്ട്
advertisement
റിലീസ് ചെയ്ത് 26 വർഷങ്ങൾക്കിപ്പുറം പടയപ്പ റീ-റിലീസ് ചെയ്ത വിവരവും പ്രേക്ഷകർ അറിഞ്ഞുകാണും. കേരളത്തിൽ ഉണ്ടായില്ലെങ്കിലും, തമിഴ്നാട്ടിൽ ഈ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു വരികയാണ്. ഇതിനിടയിൽ രജനീകാന്തും, രമ്യ കൃഷ്ണനും താരമൂല്യത്തിന്റെ കാര്യത്തിൽ പലമടങ്ങ് വളർന്നു. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രം രജനികാന്തും ചേർന്നാണ് നിർമ്മിച്ചത്. 1999 ഏപ്രിൽ 10നായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. തമിഴ് സിനിമയിലെ തലതൊട്ടപ്പന്മാരായ ശിവാജി ഗണേശനും രജനീകാന്തും ഒന്നിച്ചെത്തിയ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്
advertisement
മലയാളത്തിൽ ഏറെക്കുറെ സജീവമായിരുന്ന രമ്യ കൃഷ്ണൻ, 1996ൽ സുരേഷ് ഗോപി ചിത്രം 'മഹാത്മ'യിൽ അഭിനയിച്ച ശേഷമാണ് 'പടയപ്പ'യുടെ വരവ്. ഇതിൽ നാൻസി എന്നായിരുന്നു അവരുടെ കഥാപാത്രത്തിന്റെ പേര്. 'പടയപ്പ' തിയേറ്ററിലും ടിവിയിലുമായി നിരവധി ആരാധകരെയും പ്രേക്ഷകരെയും സമ്പാദിച്ചുവെങ്കിലും, ഇതിലെ തീപാറിച്ച കഥാപാത്രം രമ്യ കൃഷ്ണൻ ആദ്യമായി ഈ ചിത്രം തിയേറ്ററിൽ കാണുന്നത് ഇപ്പോൾ മാത്രമാണ്. അതേ, കേട്ടത് സത്യമാണ്. റീ-റിലീസ് കഴിഞ്ഞ ശേഷം മാത്രമാണ് രമ്യ കൃഷ്ണൻ ആദ്യമായി 'പടയപ്പ' തിയേറ്ററിൽ കാണുന്നത്
advertisement
തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് രമ്യ കൃഷ്ണ ഇത് സംബന്ധിച്ച വിവരം പോസ്റ്റ് ചെയ്തത്. പടുകൂറ്റൻ സ്‌ക്രീനിൽ 'പടയപ്പ'യിലെ ഏറെ പ്രശസ്തമായ ബംഗ്ലാവിലെ നീലാംബരി- പടയപ്പ ഏറ്റുമുട്ടൽ രംഗം ഒരു കൊച്ചുകുട്ടി എന്ന പോലെ അതിശയത്തോടു കൂടി കാണുന്ന രമ്യ കൃഷ്ണനെ അവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം. ഇതിൽ കമന്റ് ചെയ്ത പലർക്കും രമ്യ കൃഷ്ണൻ ഇത്രയും വർഷങ്ങൾക്കിടെ അവർ ആദ്യമായാണ് ഈ സിനിമ തിയേറ്ററിൽ കാണാൻ കയറിയത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു









