Sowbhagya Venkitesh | 'അർജുൻ അല്ലാതെ വേറാരാണെങ്കിലും നിന്നെക്കൊണ്ട് കളഞ്ഞേനേ' ; സൗഭാഗ്യ വെങ്കിടേഷ് മനസുതുറന്നപ്പോൾ

Last Updated:
ഏറെ വേദനിപ്പിക്കുന്ന ചില കാര്യങ്ങൾ കേൾക്കേണ്ടി വന്നതിനെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്
1/6
നൃത്തം പോലെ സ്നേഹം തളംകെട്ടി നിൽക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh). അച്ഛന്റെ വിയോഗശേഷം അമ്മയും മകളും അമ്മൂമ്മയും മാത്രമായ ലോകത്തേക്കാണ് അർജുൻ സോമശേഖരന്റെ വലിയ കുടുംബത്തിലേക്ക് സൗഭാഗ്യ മരുമകളായി കടന്നു ചെല്ലുന്നത്. വർഷങ്ങൾക്ക് മുൻപേ അർജുൻ സോമശേഖരൻ സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ ശിഷ്യനാണ്. അന്ന് തീരെ ചെറിയ കുട്ടിയായിരുന്നു സൗഭാഗ്യ. പിന്നെ ഇവർ തമ്മിലെ പ്രണയവും ജീവിതവും ഒരു മുത്തശ്ശിക്കഥയെന്ന പോലെ മനോഹരമായി വന്നുഭവിച്ചു. സ്വന്തം നിലയിൽ മകൾ സൗഭാഗ്യയുടെ വിവാഹം താരാ കല്യാൺ ഗുരുവായൂരിൽ വച്ച് നടത്തി. ഇന്ന് ഒരു മകളുടെ അച്ഛനമ്മമാരാണ് സൗഭാഗ്യയും അർജുനും. ഇതിനിടയിലും ഏറെ വേദനിപ്പിക്കുന്ന ചില കാര്യങ്ങൾ കേൾക്കേണ്ടി വന്നതിനെ കുറിച്ച് സൗഭാഗ്യ മനസുതുറക്കുന്നു

advertisement
2/6
വിവാഹത്തിന് മുൻപേ ഇൻഫ്ലുൻസർമാർ എന്ന നിലയിൽ സൗഭാഗ്യയും അമ്മയും അർജുനും പ്രേക്ഷകർക്ക് പരിചിതരായിരുന്നു. നർത്തകി എന്നതിലുപരി, വർഷങ്ങളായി മലയാള സിനിമാ, സീരിയൽ മേഖലകളിലെ നടിയാണ് താരാ കല്യാൺ. മകളും മരുമകനും നൃത്തമേഖലയിൽ നിന്നുള്ളവർ. സൗഭാഗ്യ മരുമകളായി ചെല്ലുമ്പോൾ, അർജുനിന്റെ വീട്ടിൽ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ നിറയെപ്പേരുണ്ടായിരുന്നു. അർജുന്റെ അച്ഛനമ്മമാർ, ജ്യേഷ്‌ഠൻ, ചേട്ടത്തിയമ്മ, പിന്നെ അവരുടെ രണ്ടുമക്കളും. ഇവിടേയ്ക്ക് ഒരു കുഞ്ഞെന്നപോലെ സൗഭാഗ്യയെ അവർ സ്വീകരിച്ചു (തുടർന്ന് വായിക്കുക)

3/6
ഇന്നിപ്പോൾ ഈ കുടുംബത്തിൽ ചില അംഗങ്ങൾ ഇല്ല. ചേടത്തിയമ്മയുടെ സ്ഥാനത്തേക്ക് താര കല്യാണിന്റെ ശിഷ്യ കൂടിയായ വിദ്യ കടന്നുവന്നു. വീണ്ടും വാർത്തകളിൽ കോവിഡ് നിറയുമ്പോൾ, ഒരിക്കൽ നാടുമുഴുവൻ മരണംവിതച്ച കോവിഡ് ബാധിക്കപ്പെട്ട കുടുംബമാണ് സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരന്റേത്. കോവിഡ് ബാധയിൽ അർജുനിന്റെ കുടുംബത്തിന് അവരുടെ അച്ഛനെയും ചേടത്തിയമ്മയെയും നഷ്‌ടമായി. സൗഭാഗ്യയുടെയും അർജുനിന്റെയും കടിഞ്ഞൂൽ കൺമണിയെ കാണാൻ കാത്തിരുന്ന കുടുംബത്തിന് അതിനു മുൻപേ കടന്നുപോകേണ്ടി വന്നത് തീർത്തും അവിചാരിതമായ ജീവിതസാഹചര്യങ്ങളിലൂടെയാണ്

4/6
സൗഭാഗ്യ ഗർഭിണിയായിരുന്ന വേളയിലാണ് കോവിഡ് ബാധയെത്തുടർന്നുള്ള മരണം. രണ്ടു മരണങ്ങൾ ഉഇണ്ടായിട്ടും കുടുംബത്തിന് ഐസൊലേഷനിൽ കഴിയേണ്ടതായി വന്നു. അപ്പോഴും സൗഭാഗ്യയെ സേഫ് ആക്കണം എന്ന് കുടുംബത്തിന് നിർബന്ധമുണ്ടായിരുന്നു. സൗഭാഗ്യയെ സുരക്ഷിതമായി സ്വന്തം വീട്ടിൽ കൊണ്ടാക്കി. എന്നാൽ, കോവിഡ് നടമാടിയ ആ കാലത്തു തന്നെ ഏറ്റവുമധികം വേദനിപ്പിച്ച കാര്യത്തെക്കുറിച്ച് സൗഭാഗ്യ മനസുതുറക്കുന്നു

5/6
അർജുന്റെ വീട്ടിൽ കുട്ടികൾ പോലും തന്നെ ഏറെ പരിപാലിക്കാൻ ഇന്നും ശ്രദ്ധിക്കക്കറുണ്ട് എന്ന് സൗഭാഗ്യ. അമ്മയെ നഷ്‌ടമായിട്ടും ചേടത്തിയുടെ മകൾക്കും മകനും ഇളയമ്മയല്ല, അമ്മയായി തന്നെ സൗഭാഗ്യ നിലകൊള്ളുന്നു. മകൾ അനുവും ഇന്ന് ഒരു നല്ല നർത്തകിയായി പഠിച്ചുവളർന്നു വരുന്നു. സൗഭാഗ്യയുടെ പുത്രി സുദർശനയ്ക്കും ചേട്ടനും ചേച്ചിയും മതി തന്റെ ലോകം പൂർണമാകാൻ. ഇത്രയും സ്നേഹിക്കുന്ന കുടുംബമുണ്ടായിട്ടും കൂടെ നിൽക്കുന്നവർ എന്ന് കരുതിയവർ കുത്തിമുറിവേല്പിച്ചു

6/6
സൗഭാഗ്യയെ വിവാഹം ചെയ്തു കൊണ്ടുവന്നതിനും, മകളുടെ ജനനത്തിനും ഇടയിലെ കാലയളവിൽ കുടുംബത്തിൽ സംഭവിച്ച അപ്രതീക്ഷിത മരണങ്ങൾക്ക് സൗഭാഗ്യയെ കാരണക്കാരിയാക്കുകയായിരുന്നു ഇത്തരക്കാരുടെ ദുഷ്‌ടലക്ഷ്യം. കൂട്ടുകാർ എന്ന് കരുതിയവരുടെ പ്രതികരണം ഏറെ വേദനിപ്പിച്ചു. 'അർജുൻ ചേട്ടന് പകരം വേറാരാണെങ്കിലും നിന്നെക്കൊണ്ട് കളഞ്ഞേനേ' എന്നായിരുന്നത്രെ കൂരമ്പു തറച്ച അവരുടെ വാക്കുകൾ. കുടുംബത്തിൽ ഒരാൾ പോലും പറയാത്ത കാര്യമാണ് തന്റെ കൂടെ നിൽക്കേണ്ടവർ എന്ന് കരുതിയവരുടെ വായിൽ നിന്നും വീണത്. അർജുൻ സോമശേഖരനെ ഒപ്പം നിർത്തിയാണ് സൗഭാഗ്യ ഇക്കാര്യം ഒരഭിമുഖത്തിൽ പരാമർശിച്ചത്

സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു

  • സംസ്ഥാനത്ത് 5 മണിക്കൂറിനിടെ 3 വാഹനാപകടങ്ങളിൽ 6 യുവാക്കൾ മരിച്ചു

  • കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്

  • കോട്ടയത്ത് കാർ ലോറിയിലിടിച്ച് 2 പേർ മരിച്ചു, മലപ്പുറത്ത് 2 പേർക്ക് ദാരുണാന്ത്യം

View All
advertisement