ആരിത്, ദിഗംബരനും യു.ഡി.സി. കുമാരിയുമോ? താരപുത്രിമാരുടെ അപൂർവ ബാല്യകാല ചിത്രം
- Published by:meera_57
- news18-malayalam
Last Updated:
ദിഗംബരനും യു.ഡി.സി. കുമാരിയും മുഖത്ത് വിരിഞ്ഞ ഈ രണ്ടു കുഞ്ഞുങ്ങളെ പിടികിട്ടിക്കാണുമോ?
മലയാള സിനിമയിൽ ഇന്നും മറ്റാർക്കും ചെയ്‌തു ഫലിപ്പിക്കാൻ കഴിയാത്ത രണ്ടു വ്യത്യസ്ത വേഷങ്ങൾ; യു.ഡി.സി. കുമാരിയും, ദിഗംബരനും. ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ കല്പനയും (Kalpana), അനന്തഭദ്രം സിനിമയിൽ മനോജ് കെ. ജയനും (Manoj K. Jayan) അവതരിപ്പിച്ച് അനശ്വരമാക്കിയ രണ്ടു കഥാപാത്രങ്ങൾ. രണ്ടുപേർക്കും അനുകരണങ്ങൾ നിരവധി ഉണ്ടായി. യു.ഡി.സിയുടെ മഞ്ഞ സാരിയും കണ്ണടയും എല്ലാം ഇപ്പോഴും ട്രെൻഡിന്റെ ഭാഗമാണ്. ദിഗംബരന്റെ എക്സ്പ്രെഷൻസ് ആകട്ടെ, ഇത്രയെല്ലാം പകർത്തിയാലും അതുപോലെ തന്നെ എന്ന് പറയാൻ കഴിയാത്തതും
advertisement
ഇനി ഈ ചിത്രത്തിലെ രണ്ടു കുഞ്ഞുങ്ങളിലേക്കും നോക്കുക. ഒരാളുടെ മുഖത്തു നിറയുന്നത് ദിഗംബരന്റെ മുഖത്തെ ശൗര്യം. മറ്റൊരാൾക്ക് യു.ഡി.സി. കുമാരിയുടെ നിഷ്കളങ്ക നോട്ടവും ചിരിയും, പോരെങ്കിൽ ഒരു കണ്ണടയും. മക്കൾ പലരും അവരുടെ അച്ഛനമ്മമാരുടെ തനി പകർപ്പായിരിക്കും എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് അടിവരയിട്ടു പറയാവുന്ന ഒരു ദൃശ്യം. മുതിർന്നപ്പോൾ, അവർ രണ്ടുപേരും തന്നെ കുത്തിപ്പൊക്കിയ അവരുടെ കുട്ടിക്കാല ചിത്രമാണിത് (തുടർന്നു വായിക്കുക)
advertisement
കല്പനയുടെ ഒരേയൊരു പുത്രി ശ്രീമയിയും, തേജാലക്ഷ്മി ജയൻ എന്ന് പറയുന്നതിനേക്കാൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മനോജ് കെ. ജയന്റെ പുത്രിയുമാണ് ഫ്രയിമിൽ കണ്ട കുറുമ്പികൾ. മാധ്യമങ്ങൾക്ക് പോലും ഇതുവരെയും ലഭിക്കാത്ത ചിത്രങ്ങളാണ് ചിലനേരം കുഞ്ഞാറ്റയും ശ്രീമയിയും അവരുടെ സ്‌പെയ്‌സുകളിൽ പോസ്റ്റ് ചെയ്യുക. കുട്ടിക്കാലത്ത് കല, കല്പന, ഉർവശി സഹോദരിമാരുടെ അഭിമുഖങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്ന കാലത്ത് പകർത്തിയ ചിത്രങ്ങൾ ആണ് ഇതൊന്നുമല്ലെങ്കിൽ, ഇവരുടെ ഫാമിലി ഫോട്ടോ എന്ന് വിളിക്കാനായി ഉണ്ടാവുക
advertisement
ശ്രീമയി സിനിമാ പാരമ്പര്യം പേറി ആ വഴിയേ യാത്ര തുടങ്ങിക്കഴിഞ്ഞു. കുഞ്ഞാറ്റ ഇനിയും ക്യാമറയുടെ ആക്ഷൻ, കട്ടുകൾക്ക് കാതോർത്തു തുടങ്ങിയിട്ടില്ല. എങ്കിലും, അമ്മ ഉർവശി അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ കുഞ്ഞാറ്റ ഇടയ്ക്കൊന്നു വന്നു തലകാണിച്ചു പോയിരുന്നു. കൂടെ സഹോദരൻ ഇഷാൻ പ്രജാപതിയും ചേച്ചിക്ക് കൂട്ടായി കൂടെയെത്തി. ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രീമയി പൊടിയമ്മയായ ഉർവശിയുടെ ഒപ്പമാണ് ക്യാമറകളുടെ മുന്നിലെത്തിയത്. രണ്ടുപേരും ഉന്നതപഠനം പൂർത്തിയാക്കിയ ശേഷം മാത്രമാണ് ബിഗ് സ്‌ക്രീനിലേക്കും അല്ലാതെയും ജീവിത വഴി തിരഞ്ഞെടുത്തുള്ളൂ
advertisement
അമ്മമാർ ഷൂട്ടിംഗ് തിരക്കൊഴിയാത്ത നാളുകളിലാണ് ശ്രീമയിയും കുഞ്ഞാറ്റയും അവരുടെ കുട്ടികൾ ചെലവിട്ടത്. ഇടയ്ക്കിടെ വീട്ടിൽ വന്നുപോകുമായിരുന്ന അമ്മയെയും സഹോദരിമാരെയും തുടക്കത്തിൽ ചേച്ചിമാർ എന്ന് കരുതിയിരുന്നു കുഞ്ഞാറ്റയും പൂമ്പാറ്റയും. പ്രായത്തിന്റെ കാര്യത്തിലും സമാനതകൾ ഉണ്ടായിരുന്ന ഇരുവരും കൊച്ചിയിലെ വീട്ടിൽ നിന്നും ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നത്. മുത്തശ്ശി വിജയലക്ഷ്മിയാണ് അക്കാലമത്രയും കുട്ടികൾക്ക് തുണയായി കൂടെയുണ്ടായിരുന്നതും. ഒരു അഭിമുഖത്തിൽ തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ വിശേഷങ്ങൾ ശ്രീമയി പങ്കുവച്ചിരുന്നു