മകളെ യാത്രയാക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ വീട്ടമ്മ ട്രെയിനിനടിയിൽപെട്ട് മരിച്ചു

Last Updated:

കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് വിദ്യാർത്ഥിനിയായ മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി

മിനി
മിനി
കൊല്ലം: കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് വിദ്യാർത്ഥിനിയായ മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ഇതും വായിക്കുക: വിശ്വാസത്തിന്റെ പേരിൽ ആശുപത്രിയിൽ പോയില്ല; വീട്ടിലെ പ്രസവത്തിനിടെ പാസ്റ്ററിന്റെ കുഞ്ഞ് മരിച്ചു
സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.
എന്നാൽ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുൻപേ ട്രെയിൻ മുന്നോട്ടു നീങ്ങി. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാനായി ഇവർ വാതിൽപടിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയിൽ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളെ യാത്രയാക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ വീട്ടമ്മ ട്രെയിനിനടിയിൽപെട്ട് മരിച്ചു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement