എന്താണ് വാമികയുടെ അർത്ഥം; അറിയാം, താരങ്ങളുടെ മക്കളുടെ പേരുകളുടെ അർത്ഥം

Last Updated:
വാമിക എന്നാണ് വിരുഷ്ക എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരദമ്പതികളുടെ മകളുടെ പേര്.
1/12
Anushka Sharma baby, Anushka Sharma baby name, Virushka Baby, anushka sharma baby girl, anushka sharma baby Photo, virat kohli baby, virat kohli baby name, അനുഷ്ക ശർമ, വിരാട് കോഹ്ലി
കഴിഞ്ഞ ദിവസമാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും തങ്ങളുടെ മകളുടെ ചിത്രം ആരാധകരുമായി ആദ്യമായി പങ്കുവെച്ചത്. ആരാധകർക്ക് ഇരട്ടി സന്തോഷമായി മകളുടെ പേരും അനുഷ്ക സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.
advertisement
2/12
 വാമിക എന്നാണ് വിരുഷ്ക എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരദമ്പതികളുടെ മകളുടെ പേര്. പേര് പുറത്തറിഞ്ഞതിന് പിന്നാലെ, അർത്ഥം എന്താണെന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ.

3/12
 പേരിനൊപ്പം മകളെ കുറിച്ച് ഹൃദ്യമായ ഒരു കുറിപ്പും അനുഷ്ക പങ്കുവെച്ചിരുന്നു. തന്റെ മുഴുവൻ ലോകവും ഒറ്റ ഫ്രെയിമിൽ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന് കോഹ്ലിയുടെ കമന്റ്. 

4/12
Virat Kohli, Anushka Sharma, വിരാട് കോലി, അനുഷ്ക ശർമ, പ്രത്യേകമുറി, Virat Kohli Daughter, Anushka Sharma Daughter
ദുർഗാ ദേവിയുടെ പേരാണ് അനുഷ്കയും കോഹ്ലിയും മകൾക്ക് നൽകിയിരിക്കുന്നത്. ദുർഗാ ദേവിയുടെ മറ്റൊരു പേരാണ് വാമിക. ശിവന്റെയും പാർവതി ദേവിയുടെയും സംയോജിത രൂപമാണ് അർധനാരീശ്വരൻ. അർദ്ധനരിശ്വരനെപ്പോലെ ശിവൻ ശരീരത്തിന്റെ വലതുഭാഗവും പാർവതി ഇടതുവശവും രൂപം കൊള്ളുന്നു.
advertisement
5/12
 അനുഷ്കയുടേയും കോഹ്ലിയുടെയും മാത്രമല്ല, ബോളിവുഡിലെ പ്രശസ്ത സെലിബ്രിറ്റികളെല്ലാം മക്കൾക്ക് നൽകിയ പേരുകളും അവയുടെ അർത്ഥങ്ങളും ശ്രദ്ധേയമാണ്.

6/12
 ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിന്റേയും ഗൗരി ഖാന്റേയും മൂന്നാമത്തെ മകനാണ് അഭിരാം. 2013 ലാണ് അഭിരാം പിറന്നത്. AbRam എന്നാണ് ഇംഗ്ലീഷ് അക്ഷരങ്ങൾ. ഇതിൽ R സൂചിപിക്കുന്നത് മഹാവിഷ്ണുവിന്റെ ഏഴാമത്തേ അവതാരമായ രാമനെയാണ്. ഹീബ്രുവിൽ നിന്നാണ് ഈ പേര് നൽകിയത്.

7/12
 കരീന-സെയ്ഫ് ദമ്പതികൾക്ക് ജനിച്ച കുഞ്ഞിന് തൈമൂർ എന്ന് പേര് നൽകിയപ്പോഴും ഏറെ വിവാദങ്ങളുണ്ടായിരുന്നു. തൈമൂർ എന്ന പേര് നൽകിയതിനെതിരെയായിരുന്നു വിമർശനങ്ങൾ. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമൂര്‍ എന്നപേര് ഉരുത്തിരിഞ്ഞത്. സ്വേഛാധിപതിയായ തിമൂറിന്റെ പേര് കുഞ്ഞിന് നല്‍കിയെന്ന് ആരോപിച്ചായിരുന്നു വിവാദം.

8/12
 എന്നാൽ, മകന്റെ പേര് തിമൂർ എന്നല്ല തൈമൂർ എന്നാണെന്നും ആ പേരിന് അർത്ഥം ഇരുമ്പ് എന്നാണെന്നും പുരാതന പേർഷ്യൻ പദമാണെന്നും സെയ്ഫ് വ്യക്തമാക്കി.

9/12
 ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ താരങ്ങളുടെ മകളുടെ പേര് ആരാധ്യ എന്നാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ആരാധിക്കപ്പെട്ടവൾ എന്നാണ് അർത്ഥം. 2012 ലാണ് ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നൽകിയത്. കൂടാതെ, അച്ഛനമ്മമാരുടേയും മുത്തച്ഛൻ അമിതാഭ് ബച്ചന്റേയും ആദ്യ അക്ഷരം തന്നെയാണ് ആരാധ്യയ്ക്കും എന്നതും പ്രത്യേകതയാണ്.

10/12
 കഴിഞ്ഞ വർഷമാണ് ശിൽപ ഷെട്ടി തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്. വാടക ഗർഭപാത്രത്തിലൂടെയാണ് ശിൽപ വീണ്ടും അമ്മയായത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകൾക്ക് ഏറെ പ്രത്യേകതയുള്ള പേരാണ് ശിൽപ നൽകിയിരിക്കുന്നതും.

11/12
 സംസ്കൃതം, റഷ്യൻ പേരുകളിൽ നിന്നാണ് സമിഷ എന്ന പേര് മകൾക്ക് നൽകിയിരിക്കുന്നത്. മിഷ എന്ന റഷ്യൻ പദത്തിനർത്ഥം ദൈവത്തിന് തുല്യമായത് എന്നാണ്.

12/12
 ഷാഹിദ് കപൂറിന്റെ മകളുടെ പേര് മിഷ എന്നാണ്. മിഷ എന്നാൽ ദൈവത്തിന് തുല്യം എന്നാണ്. പെൺകുഞ്ഞാണെങ്കിൽ മിഷ എന്നായിരിക്കും പേര് നൽകുക എന്ന് ഷാഹിദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്

  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement