എന്തുവാടെ ഇത്? പ്രമുഖ താരത്തിന്റെ വീടിന്റെ അടുപ്പിന് വില ഒരു കോടി, മാർബിൾ 63 ലക്ഷം രൂപയോ?
- Published by:meera_57
- news18-malayalam
Last Updated:
'ഇത് ഞങ്ങൾ താമസിക്കുന്ന വീടാണ്. അതേസമയം ഇതൊരു നിക്ഷേപം കൂടിയാണ്' എന്ന് താരത്തിന്റെ ഭർത്താവ്
ലോൺ എടുത്തും കയ്യിലുള്ളതെല്ലാം സ്വരുക്കൂട്ടിയും സ്വപ്നഭവനം പണിയുന്ന സാധാരണക്കാരെ പോലെയല്ല സെലിബ്രിറ്റികൾ. ഇട്ടുമൂടാൻ പണമുള്ളവർക്ക് എങ്ങനെ സ്വപ്നം കണ്ടാലും അങ്ങനെയെല്ലാമുള്ള ഒരു വീട് കയ്യെത്തും ദൂരത്തു മാത്രം. ഇതാ യൂട്യൂബർമാരായ അലാന പാണ്ഡെയും (Alanna Panday) ഭർത്താവ് ഐവർ മക്ക്രേയും അവരുടെ അഞ്ചു മുറികളുള്ള വീടിന്റെ പുനഃരുദ്ധാരണം ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ വ്ലോഗിൽ വീട്ടിലേക്കുള്ള അവശ്യവസ്തുക്കൾ വാങ്ങുന്ന അലാനയുടെ വിശേഷങ്ങൾ കാണാം. ഷോപ്പിംഗ് മാത്രമല്ല, ഓരോ വസ്തുവിന്റെയും വില എന്തുമാത്രം ഉണ്ടെന്നു കൂടി അലാന അതിൽ വിശദമാക്കുന്നുണ്ട്
advertisement
സ്റ്റോൺ, മാർബിൾ, ഫ്ളോറിങ്, വീട്ടുപകരണങ്ങൾ എന്നിങ്ങനെ എല്ലാം ചേർന്ന് ഒരാഴ്ച നീളുന്ന ഷോപ്പിംഗ് മാമാങ്കത്തിലാണ് അലാനയും ഭർത്താവും. എല്ലാം വിലപിടിപ്പുള്ള വസ്തുക്കൾ എന്നാണ് ഭർത്താവിന്റെ കമന്റ്. ഭംഗി നോക്കി മാത്രമല്ല തൊട്ടാൽ പൊള്ളുന്ന ഈ വസ്തുക്കൾ തങ്ങൾ വാങ്ങിക്കൂട്ടിയത് എന്ന് ഭർത്താവ്. "ഇത് ഞങ്ങൾ താമസിക്കുന്ന വീടാണ്. അതേസമയം ഇതൊരു നിക്ഷേപം കൂടിയാണ്," അദ്ദേഹം പറഞ്ഞു. പ്രീമിയം ഉൽപ്പന്നങ്ങൾ ഈ വസ്തുവിന്റെ ദീർഘകാലത്തെ മൂല്യം ഉയർത്തും. ഒരു ബജറ്റ് മനസ്സിൽ കണ്ടിട്ടുണ്ട് എങ്കിലും, വേണ്ടിവന്നാൽ, അൽപ്പം കൂടിയാലും പ്രശ്നമില്ല എന്ന മട്ടിലാണ് രണ്ടുപേരും (തുടർന്ന് വായിക്കുക)
advertisement
അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിലാണ് പലപ്പോഴും വീട് പുനഃരുദ്ധാരണത്തിന്റെ വില കൈവിട്ടു പോകുന്നത് എന്ന് അലാനയും സമ്മതിക്കുന്നു. 5000 വെറൈറ്റി വരെയുള്ള മാർബിൾ ഷോറൂമിലായിരുന്നു തുടക്കം. ഇവിടുത്തെ ഒരു സ്ളാബ് എടുത്തതും അതിന്റെ വില $7,000 (ഏകദേശം 6.32 ലക്ഷം). അടുക്കളയിലേക്കും കുളിമുറിയിലേക്കും അഞ്ചു വീതം സ്ലാബുകൾ വേണമെന്നതിനാൽ, ആകെ വില $70,000 (63 ലക്ഷത്തിനരികെ) എത്തി. ഇങ്ങനെപോയാൽ ഒരു ഡോണെഷൻ ലിങ്ക് കൂടി വീഡിയോയുടെ ഒപ്പം ചേർക്കേണ്ടി വരും എന്ന് അലാനയുടെ ഭർത്താവ്. ദമ്പതികൾ ഇനിയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല എന്നും, വേറെയും കടകൾ സന്ദർശിക്കും എന്നും പറയുന്നുണ്ട്
advertisement
അടുക്കളയിലേക്കുള്ള ഉപകരണങ്ങളാണ് അടുത്തത്. ഇതിന്റെ വില കണ്ടതും ഐവർ അൽപ്പമൊന്നു ഞെട്ടി. "ഒരു ഫ്രിഡ്ജിന് കാറിനോളം വിലയുണ്ടാകും എന്ന് ഞാൻ കരുതിയിട്ടില്ല" എന്ന് ഐവർ. ഈ ഫ്രിഡ്ജിന് തന്റെ ആദ്യ കാറിനോളം വിലയുണ്ട് എന്നും അദ്ദേഹം. ഒടുവിൽ അവർ ഒരു തെർമഡോർ ഫ്രിഡ്ജിൽ ഉറപ്പിച്ചു. അതിന്റെ വിലയാകട്ടെ, $16,000 (14.4 ലക്ഷം രൂപ). ക്യാബിനറ്റ്രിയുമായി ചേരാൻ ഈ ഉൽപ്പന്നം ഒന്ന് പാനൽ ചെയ്യാൻ കൂടി ഉദ്ദേശിക്കുന്നതായി ഐവർ പറയുന്നു. അടുപ്പ് വാങ്ങാൻ പോയപ്പോഴാണ് കേട്ടവർ കേട്ടവർ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്
advertisement
ഒരു ലക്ഷുറി മോഡൽ തന്നെയാകാം എന്നായി അലാന. പലരും $30,000, $40,000 വരെ പ്രവചിച്ചു എങ്കിലും, യഥാർത്ഥ വില $90,000, $120,000 (₹81 ലക്ഷം - 1.1 കോടി) വരെയായിരുന്നു. ഇത്രയും കേട്ടതും കിളി പാറിയ അവസ്ഥയിലായി ഐവർ. അലാനക്കും എന്ത് പറയണം എന്നറിയാത്ത അവസ്ഥ. ഒടുവിൽ ആ അൾട്രാ ലക്ഷുറി വേണ്ടെന്നു വച്ച് അവർ $12,000 (10.8 ലക്ഷം രൂപ) വില വരുന്ന അടുപ്പ് എടുത്തു
advertisement
ഒടുവിൽ ഫ്ളോറിങ് വസ്തുക്കൾ തെരഞ്ഞെടുക്കുന്നതിൽ അലാന ഷോപ്പിംഗ് അവസാനിപ്പിച്ചു. ലൈറ്റ് ഓക്ക് ഫ്ളോറിങ് ആണ് അവർ തെരഞ്ഞെടുത്തത്. ഷോപ്പ് ചെയ്ത വസ്തുക്കളുടെ അവസാന വിലവിവര പട്ടിക വെളിപ്പെടുത്താൻ അലാന തയാറായില്ല. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ കസിനാണ് അലാന പാണ്ഡെ. അഹാൻ പാണ്ഡെയുടെ സഹോദരി. ഷാരൂഖ് ഖാന്റെ ഉറ്റസുഹൃത്തായ ചങ്കി പാണ്ഡെയുടെ സഹോദരൻ ചിക്കി പാണ്ഡെയുടെ മക്കളാണ് അലാനയും അഹാനും






