Covid Vaccination | 200 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി രാജ്യം; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:
പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും 90 ശതമാനം ഒരു ഡോസ് സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം
1/5
 ന്യൂഡല്‍ഹി: രാജ്യത്ത് 200 കോടി ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും 90 ശതമാനം ഒരു ഡോസ് സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

advertisement
2/5
 രാജ്യത്തെ സംബന്ധിച്ച് ചരിത്ര സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റി ചെയ്തു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഓരോ പൗരന്മാരെയും അനുമോദിക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

3/5
 15-18 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷനില്‍ 82 ശതമാനം പേര്‍ ഒരു ഡോസും 68 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. 15 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഈ വര്‍ഷമാദ്യമാണ് ആരംഭിച്ചത്.

4/5
 ഏറ്റവും കൂടുതല്‍ ഡോസുകള്‍ നല്‍കിയ ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ് (34,41,93,641), മഹാരാഷ്ട്ര (17,05,59,447), പശ്ചിമ ബംഗാള്‍ (14,40,33,794), ബിഹാര്‍ (13,98,52,042) മധ്യപ്രദേശ് (12,13,15,911) എന്നിവയാണ്. യോഗ്യരായ 5,63,67,888 മുന്‍കരുതല്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

5/5
 രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് 100 കോടിയും ഈ വര്‍ഷം ജനുവരി 7 ന് 150 കോടിയും കടന്നിരുന്നു. ബിജെപി നേതാവ് ജെപി നദ്ദ, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരും ഈ നേട്ടത്തില്‍ രാജ്യത്തെ അഭിനന്ദിച്ചു.

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്

  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement