Covid 19 | ആർത്രൈറ്റിസ് മരുന്ന് കഴിക്കുന്നവരാണോ? കോവിഡ് മരണ നിരക്ക് 71 ശതമാനം കുറയ്ക്കുമെന്ന് പഠനം

Last Updated:
ആർത്രൈറ്റിസിനുള്ള ബാരിസിറ്റിനിബ് ഗുളികകൾ ദിവസേന കഴിക്കുന്നവരിൽ കോവിഡ് മരണ നിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
1/5
 ലോകമെങ്ങും കൊറോണ വൈറസ് നാശം വിതയ്ക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഈ രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ലോകമെമ്പാടുമുള്ള ഗവേഷകർ രാവും പകലും പ്രവർത്തിക്കുകയാണ്. ഇതിനിടയിലാണ് സ്വീഡനിൽ നിന്നും ആശ്വാസം പകരുന്ന പഠനഫലം പുറത്തുവന്നത്.
ലോകമെങ്ങും കൊറോണ വൈറസ് നാശം വിതയ്ക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഈ രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ലോകമെമ്പാടുമുള്ള ഗവേഷകർ രാവും പകലും പ്രവർത്തിക്കുകയാണ്. ഇതിനിടയിലാണ് സ്വീഡനിൽ നിന്നും ആശ്വാസം പകരുന്ന പഠനഫലം പുറത്തുവന്നത്.
advertisement
2/5
Covid, Corona virus, Covid treatment, After Covid, Side Effects of covid, Covid Vaccine, Corona Vaccine, കോവിഡ്, കൊറോണ, കോവിഡ് പാർശ്വഫലങ്ങൾ, കോവിഡിനു ശേഷം
കോവിഡ് -19 ബാധിച്ച പ്രായമായവരിലെ മരണനിരക്ക് 71 ശതമാനം വരെ കുറയ്ക്കാൻ ആർത്രൈറ്റിസ് മരുന്ന് സഹായകമാകുമെന്നാണ് സ്വീഡിഷ് ഗവേഷകരുടെ കണ്ടെത്തൽ. ആർത്രൈറ്റിസിനുള്ള ബാരിസിറ്റിനിബ് ഗുളികകൾ ദിവസേന കഴിക്കുന്നവരിൽ കോവിഡ് മരണ നിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
advertisement
3/5
covid 19, covid cases today, total covid case in kerala, കോവിഡ് 19, ഇന്നത്തെ കോവിഡ് കണക്കുകൾ, ആകെ കോവിഡ് രോഗികൾ, ഇന്ന് പരിശോധിച്ച സാംപിളുകൾ
ഒലുമിയന്റ് എന്ന പേരിൽ വിപണിയിൽ എത്തുന്ന ഈ മരുന്ന് റുമറ്റോയിഡ് ആർത്രൈറ്റിസ് രോഗികളാണ് ഉപയോഗിക്കുന്നത്. കോവിഡ് ബാധ കൂടുതൽ അപകടകരമായി ബാധിക്കുന്ന വയോധികരെ രക്ഷിക്കാൻ സന്ധിവാതം മരുന്ന് സഹായിക്കുമെന്ന് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.
advertisement
4/5
uae, dubai, lab results, covid test results, ദുബായ്, യുഎഇ, കോവിഡ് പരിശോധനാഫലം, ലബോറട്ടറി ഫലം
ലോകമെമ്പാടും 53,945,763 പേർക്കാണ് കോവിഡ് ബാധിച്ചത്. പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമാണ്. ഇവിടെ 1,311,427 പേരാണ് രോഗബാധിതരായത്.
advertisement
5/5
Pfizer's Covid Vaccine, Covid symptom, Coronavirus, Covid 19, Covid 19 in Kerala, Covid 19 today, Covid 19, കോവിഡ് 19 കേരളത്തിൽ, കൊറോണവൈറസ്, Pinarayi Vijayan, പിണറായി വിജയൻ
അതേസമയം, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമ്മാണ കമ്പനി ജർമ്മനിയിലെ ബയോ എൻ‌ടെക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനവും ഫലപ്രദമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം വാക്സിൻ പരീക്ഷണം ഇപ്പോഴും തുടരുകയാണ്.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement