ഉർവശിക്കൊപ്പം തുടങ്ങിയ നടി; സമ്പന്നയായി ജനനം; ഒരൊറ്റ ഒപ്പിൽ ഉള്ളതെല്ലാം നഷ്‌ടമായ അഭിനേത്രി
- Published by:meera_57
- news18-malayalam
Last Updated:
ഒരൊറ്റ ഒപ്പിലൂടെ ജീവിതം തലകീഴായി മറിഞ്ഞ ചരിത്രമുണ്ട് ആ നടിയുടെ ജീവിതത്തിന്
വായിൽ വെള്ളിക്കരണ്ടിയുമായി പിറക്കുക എന്ന ചൊല്ലിന് എന്തുകൊണ്ടും യോജിച്ച ജീവിതമായിരുന്നു സുധ (Actor Sudha) എന്ന നടി ഹേമ സുധയുടേത്. പക്ഷെ ആ ജീവിതം കടന്നുപോയ വഴി അത്ര എളുപ്പമായിരുന്നില്ല. സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നുവീണ നടിക്കായി ജീവിതം മറ്റുപലതും കാത്തുവച്ചു. ഒരൊറ്റ ഒപ്പിലൂടെ ജീവിതം തലകീഴായി മറിഞ്ഞ ചരിത്രമുണ്ട് അവർക്ക്. ഇന്ന് ഭർത്താവും മകനും ഉപേക്ഷിച്ചു പോയ നടി ജീവിതത്തോട് പടപൊരുതി മുന്നോട്ടു പോവുകയാണ്. നടി ഉർവശി നായികയായ സിനിമയിലൂടെയാണ് സുധയുടെ കരിയറിന് ആരംഭം
advertisement
മലയാള സിനിമയിലെ കൾട്ട് ക്‌ളാസിക്കായ 'ചട്ടക്കാരി'യുടെ തമിഴ് റീമേക്കായ 'ഓ മാനെ മാനെ' എന്ന സിനിമയിലൂടെ 1984ലായിരുന്നു ഹേമസുധയുടെ അരങ്ങേറ്റം. ഇതിൽ മോഹനും ഉർവശിയും നായികാ നായകന്മാരായി. ബാലചന്ദ്രറിന്റെ 'വണ്ണ കനവുകൾ', 'എങ്ക ചിന്നരാജ', 'ഗുരു ശിഷ്യൻ', 'കൊടി പറക്ക്ത്, ക്യാപ്റ്റൻ, അരശു, 7ജി റെയിൻബോ കോളനി, ഇന്ത്യൻ, മഹാൈ, തീരാത്ത വൈലാട്ടു പിള്ള, വേദി, തനി ഒരുവൻ, വേതാളം, റോമിയോ, മദഗദരാജ തുടങ്ങിയ ചിത്രങ്ങളിൽ സുധയുടെ പ്രകടനം ശ്രദ്ധേയമായി (തുടർന്ന് വായിക്കുക)
advertisement
advertisement
"അതിസമ്പന്ന കുടുംബത്തിലായിരുന്നു എന്റെ ജനനം. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു എന്ന് പറയുന്നത് പോലെയായിരുന്നു എന്റെ ജീവിതം. വീട്ടിൽ സഹായികളുണ്ടായിരുന്നു. കാറുകൾ ഓടിക്കാൻ മൂന്നു ഡ്രൈവർമാരും. ഞാൻ സമ്പന്നയായി വളർന്നു. നാല് ആൺമക്കളുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആകെയുള്ള പെൺകുട്ടിയായതിനാൽ, അവരെന്നെ വളരെ നന്നായി വളർത്തി," സുധ പറയുന്നു
advertisement
advertisement
സിനിമയിൽ വന്ന ശേഷം സുധയുടെ പക്കൽ പണം വന്നുചേർന്നു. പണവും പ്രശസ്തിയും എത്തിച്ചേർന്ന വഴിയേ തന്നെ സമ്പത്ത് നഷ്‌ടമാകുന്നതിനെ കുറിച്ചും അവർ മനസിലാക്കി. "അന്നാളിൽ ഞാൻ ഡൽഹിയിൽ ഒരു ഹോട്ടൽ തുടങ്ങിയിരുന്നു. എന്റെ പക്കലുണ്ടായിരുന്ന പണം മുഴുവനും നഷ്‌ടമായി. ഒരൊറ്റ ഒപ്പിലൂടെ എന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവനും നഷ്‌ടപ്പെട്ടു," സുധ പറഞ്ഞു
advertisement
സുധയ്ക്ക് ഒരു മകനുണ്ട്. അമ്മയുമായി വഴക്കിട്ട മകൻ വിദേശത്ത് താമസമാക്കി. മകൻ അമ്മയുമായി സംസാരിക്കാറില്ല. ഭർത്താവും ഉപേക്ഷിച്ചു പോയി എന്ന് സുധ പറയുകയുണ്ടായി. അജിത്ത് നായകനായ 'വേതാളം' എന്ന ചിത്രത്തിലെ അവരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ അഞ്ചു സിനിമകളിൽ സുധ അഭിനയിച്ചു. 'അക്ഷരം', 'യുവതുർക്കി', 'തട്ടകം', 'തച്ചിലേടത്തു ചുണ്ടൻ', 'ബാലേട്ടൻ' സിനിമകളിൽ സുധയെ കാണാം


