Covid-19| കുടുംബത്തിന് പിന്നാലെ നടി ദീപിക പദുകോണിനും കോവിഡ് സ്ഥിരീകരിച്ചു

Last Updated:
നേരത്തേ ദീപികയുടെ പിതാവിനും അമ്മയ്ക്കും സഹോദരിക്കും കോവിഡ് ബാധിച്ചിരുന്നു
1/7
Deepika Padukone
കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി പേർക്കാണ് ഇതിനകം രോഗബാധയുണ്ടായത്. ബോളിവുഡ് താരങ്ങൾ അടക്കം വൈറസിന്റെ പിടിയിലായി. ബോളിവുഡിൽ നിന്നും പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് നടി ദീപിക പദുകോണിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
advertisement
2/7
 ഇന്നലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കുടുംബത്തിനൊപ്പം ബാംഗ്ലൂരിലാണ് ദീപികയുള്ളത്. നേരത്തേ ദീപികയുടെ പിതാവും മുൻ ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുകോൺ, ഭാര്യ, ദീപികയുടെ ഇളയ സഹോദരി എന്നിവർക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു.

3/7
Deepika Padukone
അതേസമയം, കോവിഡ് ബാധിച്ചതിനെ കുറിച്ച് ദീപിക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബാംഗ്ലൂരിലെ വീട്ടിൽ താരം ക്വാറന്റീനിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.
advertisement
4/7
deepika padukone, actress deepika padukone, paparazzi , ദീപിക പദുക്കോൺ, നടി ദീപിക പദുക്കോൺ
ഭർത്താവ് റൺവീർ സിങ്ങിനൊപ്പം 83 ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവായാണ് റൺവീർ സിങ് എത്തുന്നത്. കപിൽദേവിന്റെ ഭാര്യയുടെ വേഷമാണ് ദീപിക പദുകോൺ അവതരിപ്പിക്കുന്നത്.
advertisement
5/7
 ശകുൻ ബത്രയുടെ ഇനിയും പേരിടാത്ത ചിത്രത്തിലും ദീപികയാണ് നായിക. ഗള്ളി ബോയ് ഫെയിം സിദ്ധാന്ത് ചതുർവേദിയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോവിഡ് ആദ്യ ലോക്ക്ഡൗണിന് ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പഠാനിലും ദീപികയാണ് നായിക.

6/7
 ഹൃത്വിക് റോഷൻ നായകനാകുന്ന പേര് തീരുമാനിക്കാത്ത ചിത്രത്തിലും ദീപിക നായികയായി എത്തും. ഇതുകൂടാതെ പ്രഭാസ് നായകനാകുന്ന ബഹുഭാഷാ ചിത്രത്തിലും ദീപികയാണ് നായിക.
ഹൃത്വിക് റോഷൻ നായകനാകുന്ന പേര് തീരുമാനിക്കാത്ത ചിത്രത്തിലും ദീപിക നായികയായി എത്തും. ഇതുകൂടാതെ പ്രഭാസ് നായകനാകുന്ന ബഹുഭാഷാ ചിത്രത്തിലും ദീപികയാണ് നായിക.
advertisement
7/7
deepika padukone, actress deepika padukone, paparazzi , ദീപിക പദുക്കോൺ, നടി ദീപിക പദുക്കോൺ
ദി ഇന്റേൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പിലൂടെ അമിതാഭ് ബച്ചനും ദീപികയും വീണ്ടും ഒന്നിക്കുന്നുണ്ട്. ഇമ്രാൻ ഖാനൊപ്പം അഭിനയിച്ച പികുവിലാണ് ദീപികയും അമിതാഭ് ബച്ചനും ഒന്നിച്ചെത്തിച്ചത്.
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement