ഭോപ്പാൽ: ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട 14കാരിയായ പെൺകുട്ടിയെ വിളിച്ചു വരുത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ.
2/ 9
ഭോപ്പാലിലാണ് സംഭവം. ബുധനാഴ്ചയാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. കൂട്ടമാനഭംഗത്തിനിരയാക്കിയതിനു പുറമെ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി മാസങ്ങളോളം ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചു.
3/ 9
ഭോപ്പാലിലെ ഗൗതം നഗർ ഏരിയയിലുള്ളവരാണ് അറസ്റ്റിലായ മൂന്നുപേരും. 20 വയസില്‍ താഴെയാണ് ഇവരുടെ പ്രായമെന്നും പൊലീസ് പറഞ്ഞു.
4/ 9
തുടർച്ചയായി പീഡനത്തിനിരയാക്കൽ, കൂട്ട മാനഭംഗത്തിനിരയാക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
5/ 9
രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ മൂന്ന് യുവാക്കളുമായി പെൺകുട്ടി പരിചയത്തിലായത്.
6/ 9
കഴിഞ്ഞമാസം മൂവരും പെൺകുട്ടിയെ രംഭാനഗറിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ചാണ് മൂന്നു പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്.
7/ 9
ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയെ ഒരു മാസത്തോളം തുടർച്ചയായി പീഡനത്തിനിരയാക്കുകയായിരുന്നു.
8/ 9
പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞത്.
9/ 9
തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.