advertisement

ഒമാനിലെ സോഹാർ സിറ്റിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 2 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

Last Updated:

പത്ത് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ പറഞ്ഞു

News18
News18
ഒമാനിലെ സോഹാർ നഗരത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും പത്ത് ഇന്ത്യക്കാർത്ത് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പത്ത് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ പറഞ്ഞു. പരിക്കേറ്റവരിൽ അഞ്ച് പേർ ഇതിനോടകം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ച് പേർ ചികിത്സയിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അൽ-അവാഹി വ്യവസായ മേഖലയിലാണ് സംഭവം നടന്നത്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അഡീഷണൽ സെക്രട്ടറി  വ്യക്തമാക്കി. പരിക്കേറ്റവരെ സഹായിക്കുന്നതിനായി ഇന്ത്യൻ അധികൃതർ പ്രാദേശിക ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട കമ്പനിയുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങളും ഇന്ത്യൻ മിഷൻ നൽകിവരികയാണ്.
ഏകദേശം ഒരു കോടിയോളം ഇന്ത്യൻ പൗരന്മാർ വസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഗൾഫ് മേഖലയിലുടനീളമുള്ള ഇന്ത്യക്കാരുടെ സുരക്ഷ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിക്കുകയും മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചും ഊർജ്ജ ഗതാഗത പാതകളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക അറിയിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഉഭയകക്ഷി കാര്യങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്തു. ഇറാനിലുണ്ടായിരുന്ന ഏകദേശം 170 ഇന്ത്യൻ പൗരന്മാർ അടുത്തിടെ അർമേനിയൻ അതിർത്തി കടന്നതായും അവരിൽ പലരും ഇന്ത്യയിൽ തിരിച്ചെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനിലെ സോഹാർ സിറ്റിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 2 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement