കഴിഞ്ഞദിവസം വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. കുന്നത്തുകാട്ടിലെ വീട്ടിൽ വച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. വാക്കുതർക്കം കൊടുമ്പിരി കൊണ്ടപ്പോൾ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തു കൂടി ഭർത്താവ് അനൂപ് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.