കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായെന്ന് സൂചന. കുടുംബവുമായി അുബന്ധമുള്ള കുമരകം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. ദ
2/ 6
മ്പതികളെ ആക്രമിച്ച ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്.
3/ 6
ആലപ്പുഴ - കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
4/ 6
കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.
5/ 6
കേസുമായി ബന്ധപ്പെട്ട് പലിശയ്ക്ക് പണം കൊടുക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
6/ 6
തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.