ദുരഭിമാന ആക്രമണക്കേസിൽ നിർണായക തെളിവാണ് അഖിലിനെ വെട്ടിയ വാൾ. ബൈക്കിലെത്തിയ ബേസിൽ വാൾ ഉപയോഗിച്ചാണ് വെട്ടിയത്. തുടർന്ന് വീട്ടിൽ എത്തിയ ശേഷം സമീപമുള്ള പൈനാപ്പിൾ തോട്ടത്തിൽ ആണ് ഉപേക്ഷിച്ചത്. 2 വാളുകൾ ആണ് കണ്ടെത്തിയത്. വാൾ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു.