അടുത്തിടെ ഓച്ചിറ വവ്വാക്കാവിലെ ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കാന്‍കൊണ്ടുവന്ന റീന മറ്റ് രണ്ട് ക്ഷേത്രങ്ങൾക്ക് മുന്നിൽ നിന്നിരുന്നു. അപ്പോഴാണ് ആ രണ്ട് ക്ഷേത്രങ്ങളിലും നടന്ന മോഷണ ശ്രമത്തെ കുറിച്ച് അറിയുന്നത്. പുനലൂരിനടുത്ത് നടന്ന കൊലപാതകത്തിന് ഉപയോഗിച്ച കത്തി കിലോമീറ്ററുകൾ അകലെ നിന്നാണ് റീന കണ്ടെത്തിയത്. കേസിൽ ഇത് നിർണായക വഴിത്തിരിവായി.