മസാജ്, സ്പാ കേന്ദ്രമെന്ന വ്യാജേന സെക്സ് റാക്കറ്റ് നടത്തിപ്പോന്ന ഡൽഹിയിലെ കേന്ദ്രം റെയ്‌ഡിൽ കണ്ടെത്തി. കോവിഡ് നാളുകളിൽ പോലും 'മസാജ് കേന്ദ്രം' സജീവമായി പ്രവർത്തിക്കുന്നുവെന്ന് ലഭിച്ച സന്ദേശത്തിലാണ് റെയ്ഡ്. ഡൽഹി വനിതാ കമ്മിഷൻ നടത്തിയ റെയ്‌ഡിൽ കേന്ദ്രത്തിൽ നിന്നും അനാശാസ്യപ്രവർത്തനത്തിനുപയോഗിക്കുന്ന പല വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്
തലസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും സ്പാ സെക്സ് റാക്കറ്റ് പൊന്തിവരുന്നത് തങ്ങൾ ഞെട്ടലോടെയാണ് നോക്കിക്കാണുന്നതെന്നു കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. സ്പാ കേന്ദ്രങ്ങൾ തുറക്കാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടായിട്ടും ഇവർ എങ്ങനെയാണ് പ്രവർത്തിച്ചതെന്നും, ഇതേപ്പറ്റി അറിയില്ലെന്ന് പോലീസ് പറയുന്നതുമാണ് അത്ഭുതമെന്നും വനിതാ കമ്മീഷൻ ചെയർ പേഴ്സൺ പറയുന്നു