എന്റെ ഭർത്താവെന്ന് വിളിക്കുന്നവന്... മറ്റൊരു വെളിപ്പെടുത്തലുമായി മദമ്പട്ടി രംഗരാജിന്റെ പങ്കാളി ജോയ് ക്രിസിൽഡ
- Published by:meera_57
- news18-malayalam
Last Updated:
'എന്റെ ഭർത്താവെന്ന് വിളിക്കുന്നവന്' എന്ന് ക്യാപ്‌ഷൻ നൽകിയാണ് ക്രിസിൽഡ ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്
നടനും പാചകവിദഗ്ധനും കുക്ക് വിത്ത് കോമാളി ജഡ്ജുമായ മദമ്പട്ടി രംഗരാജിന്റെ (Madhampatty Rangaraj) വിവാഹജീവിതം സോഷ്യൽ മീഡിയയുടെ സജീവ ചർച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഭാര്യയും അതിൽ രണ്ടാണ്മക്കളും ഉണ്ടായിരിക്കെയാണ് രംഗരാജ് ജോയ് ക്രിസിൽഡ (Joy Crizildaa) എന്ന ഫാഷൻ ഡിസൈനറിനെ വിവാഹം ചെയ്യുന്നത്. തുടർന്ന് ഈ ബന്ധത്തിൽ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. വിവാഹക്കാര്യം വെളിപ്പെടുത്തിയ ശേഷം ജോയ് ഗർഭകാലത്ത് പരാതിയുമായി വനിതാ കമ്മീഷനിൽ കയറിയിറങ്ങേണ്ട സാഹചര്യവും ഉണ്ടായി. അഭിഭാഷകയായ ഭാര്യക്കൊപ്പമാണ് അപ്പോഴെല്ലാം തന്നെ രംഗരാജ് ഹാജരായത്
advertisement
കഴിഞ്ഞ ദിവസം വീണ്ടും രണ്ടു പോസ്റ്റുകളുമായി ജോയ് ക്രിസിൽഡ എത്തിച്ചേർന്നിരുന്നു. നിറവയറുമായി നിൽക്കുന്ന ജോയ് ക്രിസിൽഡയെ രംഗരാജ് താലിചാർത്തുന്ന ഫോട്ടോകൾ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ വർഷം പകുതിയോടെ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ, വിവാഹശേഷം, രംഗരാജ് ജോയ് ക്രിസിൽഡയെ പരിഗണിച്ചില്ല എന്നതായിരുന്നു അവരുടെ പരാതിയുടെ കാരണം. വിവാഹം നിയമപരം അല്ലത്തതിനാൽ, ജോയ് ക്രിസിൽഡ പരാതിയുമായി സമീപിച്ചത് വനിതാ കമ്മീഷനെയാണ്. ഒക്ടോബർ മാസത്തിൽ ജോയ് ക്രിസിൽഡ ഒരാൺകുഞ്ഞിനു ജന്മം നൽകി (തുടർന്ന് വായിക്കുക)
advertisement
വനിതാ കമ്മീഷൻ മുൻപാകെ, ജോയ് ക്രിസിൽഡയെ വിവാഹം ചെയ്ത കാര്യവും, ആ ബന്ധത്തിൽ അവർ ഗർഭിണിയായ കാര്യവും രംഗരാജ് സമ്മതിച്ചിരുന്നു. ചെന്നൈ പോലീസ് കമ്മീഷണർക്കും ജോയ് ക്രിസിൽഡ പരാതി നൽകി. ഇപ്പോൾ ജോയ് ക്രിസിൽഡയുടെ പേജിലും രംഗരാജിന്റെ നിയമപരമായ ഭാര്യ ശ്രുതിയുടെ പേജിലും ഇദ്ദേഹത്തിന്റെ ഭാര്യ എന്നാണ് പരാമർശം. റാഹ രംഗരാജ് എന്നാണ് ജോയ് മകന് നൽകിയിട്ടുള്ള പേര്. കുഞ്ഞിന്റെ മുഖം ഇനിയും വെളിപ്പെടുത്താത്ത ജോയ് ക്രിസിൽഡ മകന് അച്ഛന്റെ അതേ ഛായ എന്ന് കുറിക്കുന്നു. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ തന്റെയും രംഗരാജിന്റെയും പേരുകൾ മാതാപിതാക്കളുടെ സ്ഥാനത്ത് അവർ ചേർത്തിട്ടുണ്ട്
advertisement
കഴിഞ്ഞ ദിവസം ജോയ് ക്രിസിൽഡ തന്റെ വിവാഹവാർഷികം എന്ന പേരിലാണ് ഫോട്ടോ പോസ്റ്റ് ഇട്ടത്. 'എന്റെ ഭർത്താവെന്ന് വിളിക്കുന്നവന്' എന്ന് ക്യാപ്‌ഷൻ നൽകിയാണ് ക്രിസിൽഡ ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 2023ൽ തന്നെ രംഗരാജ് വിവാഹം ചെയ്തു എന്ന് ജോയ് നേരത്തെ ആരോപിച്ചിരുന്നു. അങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നുവെങ്കിൽ, ആ വിവാഹം ഏതു രീതിയിലേതെന്ന കാര്യം അവ്യക്തമാണ്. ഇവർ ഈ വർഷം ജൂലൈയിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ പ്രകാരം, ജോയ് വിവാഹസമയം ഗർഭിണിയാണ്. എങ്കിൽ, ആ ദൃശ്യങ്ങൾ അവർ പറയുന്നത് പോലെ 2023ൽ നിന്നുമുള്ളതാകാൻ സാധ്യതയില്ല
advertisement
മുൻപും പലകുറി ഗർഭിണിയായെങ്കിലും, രംഗരാജിന്റെ നിർബന്ധ പ്രകാരം ഗർഭം അലസിപ്പിച്ചു എന്ന് ജോയ് ക്രിസിൽഡ. ജോയ് ക്രിസിൽഡയുടെ സോഷ്യൽ മീഡിയ ടാഗുകൾ കാരണം, രംഗരാജിന്റെ കാറ്ററിംഗ് അന്വേഷിക്കുന്നവർ അങ്ങോട്ട് വഴിമാറി പോകുന്നു എന്ന് ഇദ്ദേഹത്തിന്റെ സംരംഭത്തിന്റെ പരാതിയുണ്ടായിരുന്നു. പലപ്പോഴായി തനിക്ക് രംഗരാജ് സ്നേഹപൂർവ്വം അയച്ചിരുന്ന വീഡിയോ പോസ്റ്റുകളും ജോയ് ക്രിസിൽഡ അവരുടെ പേജിൽ പോസ്റ്റ് ചെയ്തു. ഇതിലെല്ലാം 'പൊണ്ടാട്ടീ' എന്ന് വിളിച്ചു കൊണ്ടാണ് രംഗരാജ് ക്രിസിൽഡയ്ക്ക് വീഡിയോ അയച്ചിട്ടുള്ളത്
advertisement







