ഊമക്കത്തിനെത്തുടർന്ന് സെപ്റ്റിക് ടാങ്കിൽ പരിശോധന; 15 വർഷം മുൻപ് കാണാതായ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ കസ്റ്റഡിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്
മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കല എന്ന വീട്ടമ്മയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റിക് ടാങ്ക് കുഴിച്ച് പൊലീസ് പരിശോധന ആരംഭിച്ചു.
advertisement
advertisement
advertisement
advertisement