'തെലുങ്ക് സിനിമയിലെ ലൈംഗിക പീഡനങ്ങളും പുറത്തുവരണം':ഹേമാ കമ്മിറ്റി പോലൊന്ന് തെലങ്കാനയിലും വരണം: സാമന്ത
- Published by:Sarika N
- news18-malayalam
Last Updated:
ഞങ്ങൾ, തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു
മലയാള സിനിമാരംഗത്ത് ഉണ്ടായ അനീതികളെ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പ്രശംസിച്ച് തെന്നിന്ത്യൻ നടി സാമന്ത (Samantha Ruth Prabhu).ഹേമാ കമ്മിറ്റിക്ക് ( Hema committee)സമാനമായ ഒരു സംവിധാനം തെലങ്കാനയിലും രൂപീകരിക്കണമെന്നും തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമ സംഭവങ്ങൾ പുറത്തുകൊണ്ടുവരണമെന്നും താരം സർക്കാരിനോട് ആവിശ്യപെട്ടു.
advertisement
റിപ്പോർട്ട് രൂപീകരിക്കുന്നത് വഴി തെലുങ്ക് സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷിതത്വമുള്ള ജോലി ഉറപ്പാക്കാനാകുമെന്നും സാമന്ത പറയുന്നു.ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും വിവാദങ്ങളുമെല്ലാം കത്തിപ്പടരുന്നതിനിടെയാണ് സാമന്ത ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിക്കുന്നത് .
advertisement
advertisement
advertisement