ത്രോബാക്ക് ചിത്രങ്ങളുടെ കാലമാണ്. സമൂഹമാധ്യമങ്ങളിലൂടെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് ലോക്ക്ഡൗണിന്റെ വിരസത തീർക്കുന്നവർ കുറവല്ല. നിരവധി സിനിമാ താരങ്ങളുടെ ത്രോബാക്ക് ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.
2/ 7
ഇപ്പോഴിതാ മറ്റൊരു സൂപ്പർ നായികയുടെ ത്രോബാക്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ട് കുട്ടിക്കാല ചിത്രങ്ങൾ ചേർത്തുവെച്ച കൊളാഷാണിത്.
3/ 7
സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണിത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ തിളങ്ങിയ സൂപ്പർ നായികയുടേതാണ് ചിത്രങ്ങൾ.
4/ 7
മറ്റാരുമല്ല, മുൻ ലോക സുന്ദരി ഐശ്വര്യ റായി ബച്ചന്റേതാമ് ഈ ചിത്രങ്ങൾ. ഐശ്വര്യ സിനിമയിലെത്തുന്നതിന് ഏറെ മുമ്പുള്ളതാണ് ചിത്രങ്ങൾ.
5/ 7
ഒരു ചിത്രത്തിൽ വലത്തേ അറ്റത്താണ് ഐശ്വര്യ നിൽക്കുന്നത്. വെളുത്ത വസ്ത്രമാണ് വേഷം. രണ്ടാമത്തെ ചിത്രത്തിൽ ഏറ്റവും പിന്നിൽ വലത്തു നിന്ന് രണ്ടാമതായി ഐശ്വര്യ നിൽക്കുന്നു. ആരാധകരാണ് ഐശ്വര്യയുടെ ത്രോബാക്ക് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
6/ 7
ഇതാദ്യമായിട്ടല്ല ഐശ്വര്യയുടെ ത്രോബാക്ക് ചിത്രങ്ങൾ പുറത്തു വരുന്നത്. അടുത്തിടെ രൺബീർ കപൂറിനൊപ്പം ഐശ്വര്യ നിൽക്കുന്ന രണ്ട് ചിത്രങ്ങൾ ഫിലിം ഫെയർ പങ്കുവെച്ചിരുന്നു. ആദ്യ ചിത്രം ഇരുവരുടെയും കൗമാരകാലത്തേതാണ്. രണ്ടാമത്തേത് യേ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിലേതും.
7/ 7
2018 ൽ പുറത്തിറങ്ങിയ ഫണ്ണി ഖാൻ ആണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ച ചിത്രം. അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മണിരത്നം ചിത്രമാണ് ഇനി വരാനുള്ളത്.