കെട്ടിയോൻ മത്തിയ്ക്ക് മുളക് പുരട്ടുന്നു, പോസ്റ്റിട്ടിട്ട് വേണം ഉപ്പ് പുരട്ടാൻ; വിവാഹവാർഷിക ദിനത്തിൽ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്
- Published by:user_57
- news18-malayalam
Last Updated:
Aswathy Sreekanth celebrates ninth wedding anniversary | ഒൻപതാം വിവാഹ വാർഷികത്തിൽ ജീവിതഗന്ധിയായ പോസ്റ്റുമായി അശ്വതി ശ്രീകാന്ത്
അശ്വതിയും ശ്രീകാന്തും ജീവിതത്തിൽ ഒന്നിച്ചിട്ട് ഇന്ന് ഒൻപതു വർഷങ്ങൾ തികയുന്നു. ഒപ്പം മകൾ പത്മയും. കുറച്ചു ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ ഒരാൾ കൂടി വരവായി. അങ്ങനെ രണ്ടു മക്കളും അച്ഛനും അമ്മയും ചേർന്ന കുടുംബം പൂർണ്ണമാകുന്നു. ഈ ഒൻപതാം വിവാഹ വാർഷികത്തിൽ രസകരമായ ,അതേസമയം തന്നെ ജീവിതഗന്ധിയായ, ഒരു പോസ്റ്റുമായി വരികയാണ് അശ്വതി
advertisement
'9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് 'ഇത്തിരി നാണം പെണ്ണിൻ കവിളിന്' എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement