ബോളിവുഡിൽ കരിനിഴൽ വീഴ്ത്തി 'വ്യാജ ഫോളോവർ' വിവാദം; പ്രിയങ്കയെയും ദീപികയെയും പോലീസ് ചോദ്യം ചെയ്‌തേക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
ബോളിവുഡിലെ 176 മുൻനിര താരങ്ങൾ സോഷ്യൽമീഡിയയിൽ അനുയായികളെ ലഭിക്കുന്നതിന് പണം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി.
ബോളിവുഡിനെ നാക്കേടിലാക്കി മുൻനിര താരങ്ങളുടെ സോഷ്യൽമീഡിയ അക്കൌണ്ടിൽ വ്യാജ ഫോളോവേഴ്സിനെ ചേർത്ത വിവാദം. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരെ സോഷ്യൽ മീഡിയയിൽ വ്യാജ ഫോളോവേഴ്‌സിനെ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്തേക്കും. നിർമ്മാതാക്കൾ, കായികതാരങ്ങൾ തുടങ്ങി നിരവധി ഉന്നതർ ഇതുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലാണ്. അന്തർദ്ദേശീയ കമ്പനികൾ ഉൾപ്പെടുന്ന വൻ റാക്കറ്റാണ് ഇതിനുപിന്നിലെന്ന് ആരോപിക്കപ്പെടുന്നു.
advertisement
advertisement
advertisement
advertisement
ബോളിവുഡ് ഗായിക ഭൂമി ത്രിവേദി സോഷ്യൽ മീഡിയയിൽ തന്റെ പേരിന്റെ വ്യാജ പ്രൊഫൈൽ കണ്ടെത്തിയതിനെ തുടർന്നാണ് റാക്കറ്റിനെക്കുറിച്ചുള്ള സംശയം ഉയർന്നത്. ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച വ്യക്തി ആളുകളുമായി ചാറ്റുചെയ്യുകയും പിന്തുടരുന്നവരെ വർദ്ധിപ്പിക്കുന്നതിന് ഈ സ്ക്രീൻഷോട്ടുകൾ ഉപയോഗിക്കുകയും ചെയ്യും.
advertisement