രണ്ടാമത് പ്രസവിച്ചപ്പോൾ നടിയായ ഭാര്യ പോര; ഭർത്താവ് ഉപേക്ഷിച്ചിട്ടും രണ്ടു മക്കളെ വളർത്തിവലുതാക്കിയ അഭിനേത്രി

Last Updated:
ഭർത്താവിന്റെ ആവശ്യപ്രകാരം സിനിമ ഉപേക്ഷിച്ച് പൂർണസമയം വീട്ടമ്മയായി മാറിയ നടിക്ക് സംഭവിച്ചത്
1/7
'മരുതമലൈ' എന്ന തമിഴ് ആക്ഷൻ-കോമഡി ചിത്രം കണ്ടവർക്ക് അവരുടെ മനസ്സിൽ പതിഞ്ഞ ഒരു രംഗമുണ്ടാവും. പോലീസ് സ്റ്റേഷനിലെ ഏട്ടയ്യ എന്ന കഥാപാത്രമായി വടിവേലു വേഷമിടുന്ന ചിത്രമാണിത്. ഇവിടേയ്ക്ക് തന്റെ കാമുകനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു യുവതി എത്തിച്ചേരുന്നു. അവരുടെ വരവോടെ മറ്റു പല പുരുഷന്മാരും ആ യുവതിയുടെ ഭർത്താവെന്ന് അവകാശപ്പെട്ട് അവിടേയ്ക്ക് വരുന്നു. ഈ രംഗത്തിന്റെ അവസാനം അവർ പറയുന്ന ഒരു ഡയലോഗ് കയ്യടി വാങ്ങികൂട്ടിയിട്ടുണ്ട്. തമിഴ് ചലച്ചിത്ര ആരാധകർ ഇപ്പോഴും അഞ്ചു പുരുഷന്മാരുള്ള ഈ രംഗം ആസ്വദിക്കാറുണ്ട്. അവർക്കിടയിലേക്ക് കടന്നുവരുന്ന യുവതിയായി വേഷമിട്ട ആ നടിയെ ഓർക്കുന്നവരുണ്ടോ?

advertisement
2/7
പ്രിയങ്ക എന്നാണ് ആ നടിയുടെ പേര്. 'കാതൽ ദേശം' എന്ന സിനിമയിലായിരുന്നു അവർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം സ്വഭാവനടിയായി അവർ നിരവധി സിനിമകളിൽ അഭിനയിച്ചു. കോമഡി വേഷങ്ങളിൽ ആ നടി തിളങ്ങി. പ്രത്യേകിച്ചും വടിവേലുവിന്റെ ഒപ്പം. അതോടെ അവർ ആരാധകർക്കിടയിലും ശ്രദ്ധനേടി. സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ വന്നുചേർന്ന നടിയാണ് പ്രിയങ്ക. അവതരിപ്പിച്ച ഒരുപിടി നല്ല വേഷങ്ങളിൽ ഒന്ന് നടൻ അജിത്തിന്റെ കൂടെയുള്ള വില്ലത്തി വേഷമായിരുന്നു (തുടർന്നു വായിക്കുക)

3/7
വർഷങ്ങളോളം സിനിമയിൽ അഭിനയിച്ച പ്രിയങ്ക ടി.വി. സീരിയലുകളിലേക്ക് ചുവടുമാറ്റി. 'കന്നത്തിൽ മുത്തമിട്ടാൽ' എന്ന പരമ്പരയിൽ ഒരു വില്ലത്തിയുടെ വേഷം പ്രിയങ്ക അനായാസേന അവതരിപ്പിച്ചു

4/7
കോമഡി വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും കൈകാര്യം ചെയ്ത് പ്രേക്ഷകരെ ആകർഷിച്ച പ്രിയങ്കയുടെ വ്യക്തിജീവിതം പക്ഷേ കഷ്‌ടതകളുടെ പരമ്പര എന്ന് വിളിക്കാൻ പാകത്തിലാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സിനിമയിൽ നിന്നും പൊടുന്നനെ അപ്രത്യക്ഷയാവാനുണ്ടായ കാരണം എന്തെന്ന് പ്രിയങ്ക വിശദമാക്കുന്നു

5/7
ഭർത്താവിന്റെ ആവശ്യപ്രകാരം സിനിമ ഉപേക്ഷിച്ച പ്രിയങ്ക പൂർണസമയം വീട്ടമ്മയായി മാറി. ഭർത്താവിന്റെ വീട് തഞ്ചാവൂരിലായതിനാൽ പ്രിയങ്ക അവിടേയ്ക്ക് താമസം മാറി. ആറു വർഷക്കാലം പ്രിയങ്ക അവിടെ താമസിച്ചു. ദമ്പതികൾക്ക് രണ്ടു പെണ്മക്കളുണ്ടായി. രണ്ടാമത്തെ കുഞ്ഞും പിറന്നതോടെ, ഭാര്യയെ ഇഷ്‌ടമല്ല എന്ന കാരണം പറഞ്ഞ് ഭർത്താവ് വിവാഹമോചനം നേടി. ഇതേസമയം പ്രിയങ്കയുടെ അമ്മയ്ക്ക് കാൻസർ പിടിപെട്ടു. അമ്മയുടെ ചികിത്സയ്ക്ക് ശേഷം, പ്രിയങ്ക തഞ്ചാവൂർ വിട്ട് ചെന്നൈയിലേക്ക് മടങ്ങി. അതിനു ശേഷം അവർ ടി.വി. സീരിയലുകളിൽ അഭിനയിക്കാൻ ആരംഭിച്ചു

6/7
പ്രിയങ്കയുടെ മുൻഭർത്താവ് ഇപ്പോൾ വിവാഹിതനാണ്. ഇയാൾക്ക് രണ്ടാം ഭാര്യയിൽ മക്കളുമുണ്ട്‌. മറ്റൊരു വിവാഹം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് പ്രിയങ്ക പറയുന്നു. 'ഈശ്വരൻ എന്റെ കഥ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. എനിക്കിതു തന്നെ മതി,
പ്രിയങ്കയുടെ മുൻഭർത്താവ് ഇപ്പോൾ വിവാഹിതനാണ്. ഇയാൾക്ക് രണ്ടാം ഭാര്യയിൽ മക്കളുമുണ്ട്‌. മറ്റൊരു വിവാഹം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് പ്രിയങ്ക പറയുന്നു. 'ഈശ്വരൻ എന്റെ കഥ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. എനിക്കിതു തന്നെ മതി," എന്ന് പ്രിയങ്ക
advertisement
7/7
ഇതേ അഭിമുഖത്തിൽ തന്നെ പ്രിയങ്ക വിവാഹത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം പറയാനും മറന്നില്ല.
ഇതേ അഭിമുഖത്തിൽ തന്നെ പ്രിയങ്ക വിവാഹത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം പറയാനും മറന്നില്ല. "ഇനിയെത്ര ജീവിതം ഞാൻ ജീവിച്ചാലും ഒരിക്കലും വിവാഹം ചെയ്യില്ല. സിനിമയിൽ അഞ്ചു ഭർത്താക്കന്മാർ ഉണ്ടെങ്കിൽ എന്ന നിലയിൽ കോമഡിക്ക് വേണ്ടി ഞാൻ അഭിനയിച്ചു എന്നുമാത്രം. യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. എനിക്കെന്റെ മക്കളുണ്ട്, എനിക്കവരെ മാത്രം മതി," പ്രിയങ്ക പറയുന്നു
advertisement
Love Horoscope Nov 11 | വൈകാരികബന്ധം ശക്തമാക്കാൻ അവസരം ലഭിക്കും; പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും: ഇന്നത്തെ പ്രണയഫലം
വൈകാരികബന്ധം ശക്തമാക്കാൻ അവസരം ലഭിക്കും; പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം മിക്ക രാശിക്കാർക്കും പോസിറ്റീവാണ്

  • മേടം, ഇടവം, കന്നി, ധനു, കുംഭം രാശിക്കാർക്ക് പുതിയ തുടക്കങ്ങൾ

  • മീനം രാശിക്കാർക്ക് തെറ്റുകൾ ക്ഷമിക്കാനും രോഗശാന്തി

View All
advertisement