മലയാളികളുടെ പ്രിയ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ ചിത്രമാണ് 'കള്ളനും ഭഗവതിയും'. മികച്ച പ്രതികരണം നേടിയ ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സിനിമ രംഗത്തെക്കുള്ള തിരിച്ചുവരവ് കൂടിയാണ്.കെവി അനിലിന്‍റെ കള്ളനും ഭഗവതിയും എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഭഗവതിയായെത്തിയത് ബംഗാളി താരം മോക്ഷയാണ്