ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി
- Published by:user_57
- news18-malayalam
Last Updated:
കുഞ്ഞിനെ നഷ്‌ടപ്പെട്ട മാനസിക വിഷമത്തിലൂടെ കടന്നുപോകുമ്പോഴും താരകുടുംബത്തോടുള്ള ട്രോൾ ആക്രമണം സഹിക്കാവുന്നതിലേറെയായിരുന്നെന്നു താരപത്നി
advertisement
advertisement
advertisement
advertisement
ഒരു കുഞ്ഞിന്റെ കരച്ചിൽ, പരസ്യം, കുഞ്ഞിനായി കാത്തിരിക്കുന്ന അമ്മയുടെ സിനിമ, നായ്ക്കുട്ടികളെ പരിലാളിക്കുന്ന അമ്മ എന്നിങ്ങനെ കുഞ്ഞുങ്ങളുമായി ബന്ധമുള്ള എന്തിനും ഏതിനും തങ്ങൾ രാത്രികളോളം കരഞ്ഞു തീർത്തു. പിറക്കാതെ പോയ കുഞ്ഞിന്റെ ഓർമ്മകളിൽ ജീവിതം വ്യർത്ഥമെന്നു തോന്നി തുടങ്ങിയിരുന്നു. എന്നാൽ തന്നെപ്പോലെയുള്ള മറ്റ് സ്ത്രീകൾ കുടുംബത്തിലും കൂട്ടുകാർക്കിടയിലും ഉള്ളത് കാരണം താൻ തനിയെ അല്ല എന്നോർമിപ്പിച്ചു. സഹിക്കാനാവാതിരുന്നത് ഇതൊന്നുമല്ല
advertisement
ഗർഭം അലസി ഒരാഴ്ച്ചകഴിഞ്ഞപ്പോൾ കൂരമ്പുകളുടെ രൂപത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നു. അതിലെ വളരെ മോശമായ തരത്തിലെ പ്രയോഗങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അങ്കിത വെളിപ്പെടുത്തുന്നു. മനസ്സ് നിറയെ ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ നിറഞ്ഞു. അങ്ങനെ രണ്ടാമത്തെ മകൾ ജനിച്ചു. അവൾക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നർത്ഥമുള്ള 'മെഹർ' എന്ന പേരിട്ടു. ഇന്ന് താൻ ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ടു എന്ന് കരുതുന്നതായി അങ്കിത
advertisement
പൊട്ടിക്കരയാൻ തോന്നുമ്പോഴെല്ലാം കരയുന്നത് ഒരു വലിയ ആശ്വാസമാണെന്നും, ജനനവും മരണവും തങ്ങളുടെ കയ്യിലല്ല എന്നും, ജീവിതത്തിൽ സംഭവിക്കുന്നതിനോട് സമരസപ്പെടണമെന്നുമാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നവർക്കായി അങ്കിതയുടെ ഉപദേശം. ഗർഭം അലസുന്നത് ഒരു സ്ത്രീയെ വ്യാഖ്യാനിക്കാനുള്ള മാനദണ്ഡമല്ലെന്നും അങ്കിത വ്യക്തമാക്കുന്നു. പിറക്കാതെ പോയ കുഞ്ഞിനെ താൻ 'അകിയ' എന്ന് വിളിക്കുന്നതായും അങ്കിത പറയുന്നു