അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമയ്ക്കായി നടൻ അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയത്. തുടർന്ന് ഇരുചക്രവാഹന ടെസ്റ്റിന് എറണാകുളം ആർ.ടി. ഓഫീസിൽ അപേക്ഷ നൽകുകയായിരുന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എ. സ്റ്റാൻലി, കെ.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് ടെസ്റ്റിന് വിളിച്ചുവരുത്തിയത്. അവസാനത്തെ അപേക്ഷകനെയും വിട്ടയച്ച ശേഷമായിരുന്നു നടിയുടെ എട്ട് എടുക്കൽ. സമയമാകുന്നതുവരെ മഞ്ജു വാരിയർ കങ്ങരപ്പടിയിലുള്ള ഗ്രൗണ്ടിൽ എട്ട് എടുത്ത് പരിശീലിക്കുകയായിരുന്നു. 2014-ൽ തൃശ്ശൂർ ആർ.ടി.ഓഫീസിൽനിന്ന് നാലുചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.