തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞ പ്രൊഫൈൽ ഉടമയ്ക്ക് കണക്കിന് മറുപടി നൽകി ബിഗ് ബോസ് താരം ആര്യ ബാബു. ആര്യയുടെ സാരിയുടുത്ത ചിത്രത്തിന് താഴെ 'നീ ആരാടീ പുല്ലേ' എന്ന കമന്റാണ് വന്നത്
2/ 7
എന്നാൽ ആര്യ പ്രതികരിക്കും മുൻപ് തന്നെ മറ്റൊരാൾ അതിനെതിരെ പ്രതികരണവുമായെത്തി. അതിന് ശേഷം തന്റെ നിലപാട് ആര്യ വ്യക്തമാക്കിയത് പ്രതികരിച്ച ആൾക്കുള്ള മറുപടി എന്ന രൂപത്തിലാണ്
3/ 7
'സാരമില്ല സുഹൃത്തേ, അവർ പറയട്ടെ. സൈബർ സെൽ നിർദ്ദേശമനുസരിച്ച് ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവർ വൈകാതെ അറിയും. അതാണ് എന്റെ നിശബ്ദതയ്ക്കു പിന്നിൽ.' ആര്യ പറയുന്നു
4/ 7
ബിഗ് ബോസിൽ മത്സരിച്ച ശേഷം ആര്യ വെമ്പാല എന്ന് ആര്യയെ പലരും ഇരട്ടപ്പേരിട്ടു വിളിച്ചത് ആര്യ തന്നെ പിന്നെ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. സ്വന്തം വീട്ടിൽ കയറിയ പാമ്പിനെ പിടിച്ച നേരത്താണ് ആര്യ അക്കാര്യം പുറത്തിട്ടത്ത്
5/ 7
ആര്യ മകൾ റോയക്കൊപ്പം
6/ 7
അവതാരകയും അഭിനേത്രിയുമായ ആര്യ സ്വന്തമായി ഒരു ബുട്ടിക്ക് തുടങ്ങിയിരുന്നു