കഴിഞ്ഞ ദിവസം പിറന്നാൾ ദിനത്തിൽ വൈകുന്നേരത്തോടെ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വളരെ ഭംഗിയുള്ള കേക്ക് ഒരുക്കിയത് മമ്മൂട്ടിയുടെ മകൾ സുറുമിയാണ്. കേക്കിനു പിന്നിൽ ചില കാര്യങ്ങൾ കൂടിയുണ്ട്
2/ 4
പ്രകൃതി സ്നേഹിയായ മമ്മൂട്ടിക്ക് വേണ്ടി പിറന്നാൾ കേക്കിൽ കാടും മരങ്ങളും പഴങ്ങളും കിളികളുമൊക്കെ പ്രത്യേകം പറഞ്ഞ് ചെയ്പ്പിച്ചിട്ടുണ്ട്. ഓറഞ്ചും സ്ട്രോബറിയുമെല്ലാം കേക്കിൽ ഒരുക്കിയിട്ടുണ്ട്
3/ 4
മമ്മൂട്ടിയുടെ മകൾ ഒരു ചിത്രകാരിയാണ്. ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി തന്റെ ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്താറുണ്ട്
4/ 4
വാപ്പച്ചിയുടെ കവിളിൽ മുത്തം നൽകുന്ന ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖർ സൽമാൻ പിറന്നാൾ ആശംസിച്ചത്. ദുൽഖർ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളും സ്വന്തം വാപ്പച്ചിയാണ് എന്നാണ് ദുൽഖർ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്