advertisement

'ലവ് യു ടു മൂൺ ആൻഡ് ബാക്ക്'; സത്യഗ്രഹവേദിയിൽ‌ അതിജീവിതയുടെ വരികളുള്ള കപ്പുമായി മുഖ്യമന്ത്രി

Last Updated:

മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്

Rapid Read
മുഖ്യമന്ത്രി സത്യഗ്രഹ സമരത്തിനിടെ കപ്പുമായി
മുഖ്യമന്ത്രി സത്യഗ്രഹ സമരത്തിനിടെ കപ്പുമായി
തിരുവനന്തപുരം: രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. 'ലവ് യു ടു മൂൺ ആൻഡ് ബാക്ക്' എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച വരികളിലേതാണ് ഈ വാചകം. മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകൾ.
അതേസമയം, സത്യഗ്രഹ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമാണ നടത്തിയത്. കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ പെരുമാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യഗ്രഹ സമരം നടന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരത്തിൽ പങ്കെടുത്തു.
advertisement
മറ്റ് മന്ത്രിമാരും നേതാക്കളും ഉച്ചഭക്ഷണവും ലഘുഭക്ഷണവും കഴിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണം ഒഴിവാക്കി നിരാഹാരമിരുന്നു. ഇടയ്ക്ക് വെള്ളം കുടിക്കുക മാത്രമാണ് ചെയ്തത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
Summary: A tea cup used by Chief Minister Pinarayi Vijayan during the Satyagraha at the Martyrs' Column has garnered significant attention. The Chief Minister, along with Ministers and MLAs, was protesting against the Central Government when he was seen drinking water from a cup inscribed with the words, "Love You to the Moon and Back." These specific words were recently used in a Facebook post by the survivor who first filed a sexual assault complaint against Palakkad MLA Rahul Mamkootathil.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലവ് യു ടു മൂൺ ആൻഡ് ബാക്ക്'; സത്യഗ്രഹവേദിയിൽ‌ അതിജീവിതയുടെ വരികളുള്ള കപ്പുമായി മുഖ്യമന്ത്രി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement