ഓട്ടോറിക്ഷയിൽ പല ജില്ലകൾ താണ്ടി ദിലീപിന്റെ യാത്ര; ഒടുവിൽ ചാർജ് കേട്ട് ഞെട്ടി
- Published by:user_57
Last Updated:
Dileep narrates an incident where he took an autorickshaw to reach a venue | ദിലീപിന് മറക്കാനാവാത്ത അനുഭവം നൽകിയ ഓട്ടോറിക്ഷ യാത്ര
ജനപ്രിയ നായകൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിലെ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ആളാണ് നടൻ ദിലീപ്. കള്ളനായും, പോലീസായും, ഓട്ടോ ഡ്രൈവറായും, നാട്ടിൻപുറംകാരനായും അനവധി വേഷങ്ങളും ചിത്രങ്ങളും ദിലീപിന്റേതായുണ്ട്. ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ജാക്ക് ആൻഡ് ഡാനിയൽ ഒരു ആക്ഷൻ ചിത്രമായിരുന്നു. മിമിക്രി, മിനി-സ്ക്രീൻ പരിപാടികൾ വഴിയാണ് ദിലീപ് വെള്ളിത്തിരയിലെ സൂപ്പർ താരമായി മാറുന്നത്
advertisement
കൊച്ചി രാജാവ് എന്ന സിനിമയിൽ ദിലീപ് ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്തിരുന്നു. സൂര്യ നാരായണ വർമ്മ എന്ന കഥാപാത്രം സമ്പന്ന കുടുംബത്തിലെ അംഗമാണെങ്കിലും സ്വന്തം കാലിൽ നിൽക്കുക എന്ന ലക്ഷ്യത്തിൽ ഓട്ടോ തൊഴിലാളിയാവുന്നതായിരുന്നു കഥ. അശ്വതി എന്ന നായികാ കാഥാപാത്രത്തെ കൈകാര്യം ചെയ്തത് കാവ്യാ മാധവനാണ്. എന്നാൽ യഥാത്ഥ ജീവിതത്തിൽ തീർത്തും അപ്രതീക്ഷിതമായി നടത്തിയ ഒരു ഓട്ടോറിക്ഷ യാത്രയെ പറ്റി ദിലീപ് സംസാരിക്കുന്ന വീഡിയോ വൈറലാവുകയാണ്
advertisement
advertisement
പൊൻകുന്നത്തെ പരിപാടിയുടെ വേദിയിൽ എൻ.എഫ്. വർഗീസ്, ഹരിശ്രീ അശോകൻ എന്നിവർ ഉൾപ്പെടെ ദിലീപിനെ കാത്തു നിൽക്കുകയായിരുന്നു . ദിലീപ് മിമിക്രി ചെയ്യുന്ന നാളുകൾ. സമയമായിട്ടും പ്രോഗ്രാം അവതരിപ്പിക്കാൻ ദിലീപ് എത്തിയിട്ടില്ല. അവൻ വന്നോളും എന്ന് വർഗീസിന് ഉറപ്പ്. മൊബൈൽ ഫോൺ പോലും ഇല്ലാത്ത കാലം. പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ ചീറിപ്പാഞ്ഞു വരുന്നത്. അതാ ദിലീപ്. പക്ഷെ ആ യാത്രക്ക് 'വലിയ വില' നൽകേണ്ടി വന്നു. ആ കഥ ഇങ്ങനെ
advertisement
ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരി-തിരുവല്ല വഴി കിട്ടിയ ഓട്ടോയിൽ കയറി ദിലീപ് സ്ഥലം ലക്ഷ്യമാക്കി പാഞ്ഞു. കയ്യിൽ കൊടുക്കാനുള്ള പണം ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കാൻ നിന്നില്ല. സമയത്ത് എത്തിയില്ലെങ്കിൽ പ്രോഗ്രാം ചെയ്യാൻ വേറെ ആളെത്തും. ചങ്കിടിപ്പോടെ തുടങ്ങിയ ആ യാത്ര ദിലീപിനെ സ്ഥലത്തെത്തിച്ചു. പക്ഷെ ഓട്ടോ കാശ് കേട്ടപ്പോൾ ദിലീപും കൂടെയുള്ളവരും ഞെട്ടി
advertisement
അന്ന് ദിലീപിന് പരിപാടിയിൽ കിട്ടിയിരുന്നത് 125 രൂപ. ഓട്ടോ ചാർജ് 150 രൂപ. ഒടുവിൽ ബാക്കി പണം കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു വർഗീസിന്. എന്നാൽ ദിലീപിന്റെ ആത്മാർത്ഥതക്ക് അഭിനന്ദനമാണ് ലഭിച്ചത്. തന്റെ മിമിക്രി നാളുകളിലെ സുഹൃത്തുക്കളുമൊത്ത് ഒരു മാധ്യമത്തിൽ നടത്തിയ സംഭാഷണ പരിപാടിയിലാണ് ദിലീപ് ഇതേപ്പറ്റി വാചാലനായത്. അന്ന് മുതലേ ദിലീപിന് കൃത്യ നിർവഹണത്തിനുള്ള ആത്മാർഥത പിന്നീടങ്ങോട്ടുള്ള അഭിനയ ജീവിതത്തിലും തുണയായെന്ന് സുഹൃത്തുക്കളുടെ സാക്ഷ്യം
advertisement
advertisement