കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നിടത്ത് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് ഭീഷണി

Last Updated:

മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979 ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യം

കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്. ഒ പിയിൽ പൊലീസ് പരിശോധന നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.
മൂന്ന് ആര്‍ഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. ഉച്ചയ്ക്ക് 1.35 ന് മുൻപ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിലുണ്ട്. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979 ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യം.
ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്‍റെ ഉറവിടം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലമുള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്.
advertisement
Summary: A bomb threat has been reported at the Kozhikode Medical College. The threat message was sent via email to the College Principal. Following the alert, police conducted extensive searches at the Outpatient (OP) department. The threat message was received around 10:00 AM today, stating that bombs had been placed within the Medical College premises. The email claimed that three RDX IED bombs have been planted and demanded that people be evacuated before 1:35 PM.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നിടത്ത് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് ഭീഷണി
Next Article
advertisement
കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നിടത്ത് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് ഭീഷണി
കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നിടത്ത് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് ഭീഷണി
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്ന് ആർഡിഎക്സ് ഐഇഡി ബോംബുകൾ വെച്ചെന്ന ഭീഷണി ഇമെയിലിൽ ലഭിച്ചു

  • പോലീസ്, ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി, സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയില്ല

  • 1979 ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്ന ആവശ്യം ഭീഷണി സന്ദേശത്തിൽ ഉണ്ട്

View All
advertisement