ആടൈയിലെ കൂടുതൽ ലുക്കുകളുമായി വീണ്ടും അമല പോൾ
- Published by:user_57
- news18india
Last Updated:
New still of Amala Paul from Aadai | കേരളത്തിൽ നൂറോളം തിയറ്ററിൽ പ്രദർശിപ്പിക്കാനാണ് ഒരുക്കം
ഒരു സീനിൽ നഗ്നയായി അഭിനയിക്കണമായിരുന്നു. സെറ്റിൽ മൊബൈൽ ഫോൺ നിരോധിച്ചു. സെറ്റിലെ അംഗ സംഖ്യ പതിനഞ്ചായി പരിമിതപ്പെടുത്തി. അവർ എന്റെ സുരക്ഷയിൽ അതീവ ജാഗ്രത പുലർത്തി. പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കൻമാരുടെ സംരക്ഷണം ഉണ്ടായിരുന്നു. എനിക്ക് പതിനഞ്ച് അണ്ണന്മാരുടെ കാവലുണ്ടായിരുന്നു സെറ്റിൽ. തന്റെ ആടൈ അനുഭവം അമലാ പോൾ പങ്കു വയ്ക്കുന്നു
"ഈ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും. അമലാ പോളിനോട് കഥ പറഞ്ഞപ്പോൾ അവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. അവരും ജീവൻ കൊടുത്ത് അഭിനയിച്ചു. ഈ സിനിമ സ്ത്രീയുടെ അധികാരത്തെ കുറിച്ചോ സ്വാതന്ത്ര്യത്തെ കുറിച്ചോ പ്രതിപാദിക്കുന്ന സിനിമയല്ല. എല്ലാ സംവിധായകർക്കും അവരുടെ രണ്ടാമത്തെ സിനിമയാണ് വെല്ലുവിളി എന്ന് പറയാറുണ്ട്." സംവിധായകൻ രത്‌നകുമാർ പറയുന്നു