താൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പിറന്നാളുകാരി കുഞ്ഞുവാവ എന്ന് ദുൽഖർ ഒരിക്കൽ ഒരാളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്. വളർന്നു വലുതായി കവയത്രിയായി, തന്റെ പ്രിയപ്പെട്ട ചാലു ചേട്ടന് പുസ്തകത്തിന്റെ ഒരു കോപ്പി കൈപ്പടയിലെഴുതിയ കുറിപ്പും ചേർത്ത് അയച്ചുകൊടുത്തതാണ് അന്നത്തെ ആ ഒരുവയസ്സുകാരി. ആ കുഞ്ഞും തന്റെ ചേട്ടനുമാണിത്
അച്ഛന്റെ പ്രകടനത്തെ വിസ്മയം എന്ന് പ്രേക്ഷകർ വിളിക്കുന്ന, അതേ പേരുള്ള മകളാണിത്. വിസ്മയ മോഹൻലാലും ചേട്ടൻ പ്രണവ് മോഹൻലാലും. അടുത്തിടെയായി തന്റെ കുട്ടിക്കാല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് പ്രണവ്. അച്ഛൻ മോഹൻലാൽ ചിത്രങ്ങൾക്ക് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ അമ്മ സുചിത്രയാണ് മക്കൾക്കൊപ്പം (തുടർന്ന് വായിക്കുക)