ഒന്ന് പൊട്ടിച്ചിരിച്ച ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റിയപ്പോൾ അതിത്ര വലിയ വള്ളിക്കെട്ടാകുമെന്ന് രമേഷ് പിഷാരടി വിചാരിച്ചിട്ടുണ്ടാവില്ല. കുഞ്ചാക്കോ ബോബൻ, സംവിധായകൻ ജിസ് ജോയി എന്നിവർക്കൊപ്പം ചിരി പങ്കിടുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തതത്. ഒപ്പം, ഇങ്ങനെയൊരു കുറിപ്പും, 'ചിരിയാണ് സാറേ ഞങ്ങളുടെ മെയിൻ...'