സലൂണിൽ പോയതായി പ്രിയങ്കയുടെ വക്താവ് പ്രസ്താവനയിലൂടെ സമ്മതിച്ചിരുന്നു. സന്ദർശനത്തിനായി എല്ലാവിധ മാർഗ്ഗരേഖകളും പൂർത്തിയാക്കിയ ശേഷമാണ് പോയത് എന്നും പ്രസ്താവനയിൽ പറയുന്നു. 'ടെക്സറ് ഫോർ യു' എന്ന എന്ന സിനിമയ്ക്ക് വേണ്ടി തലമുടിയിൽ നിറം പിടിപ്പിക്കാൻ വേണ്ടിയുള്ള സന്ദർശനമായിരുന്നു. എന്നാൽ പിഴ ചുമത്താൻ ഒരു പ്രത്യേക കാരണം ഇതായിരുന്നു
സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മെട്രോപൊളിറ്റൻ പോലീസ് സലൂണിന് പിഴ ചുമത്തി എന്നാണ് റിപ്പോർട്ട്. സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രമാണ് സലൂൺ തുറന്നതെന്നും പൊതുജനങ്ങൾക്കായി തുറന്നതല്ലെന്നും പോലീസ് പറഞ്ഞതായി റിപ്പോർട്ട്. സിനിമ ഷൂട്ടിങ്ങിൻറെ എല്ലാ തയാറെടുപ്പുകളും സെറ്റിൽ മാത്രമേ ചെയ്യാവൂ എന്ന് നിബന്ധനയുള്ളതായും പോലീസ് അറിയിച്ചു