തിരുവനന്തപുരത്തു ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗണും സ്വർണ്ണക്കടത്ത് കേസും വിഷയമായ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിനു പിന്നാലെ നടി അഹാന കൃഷ്ണ കടുത്ത സൈബർ ആക്രമണവും ട്രോളും നേരിടേണ്ടിവന്നു. അതിനടുത്ത ദിവസങ്ങളിൽ പ്രതികരണമൊന്നും അറിയിച്ചില്ലെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപ് അഹാന സൈബർ ആക്രമണം നടത്തുന്നവർക്ക് 'ലവ് ലെറ്റർ' എന്ന പേരിൽ ഒരു യൂട്യൂബ് വീഡിയോ വഴി പ്രതികരണം അറിയിച്ചിട്ടുണ്ടായിരുന്നു
വീഡിയോയ്ക്ക് മലയാള സിനിമ മേഖലയിൽ നിന്നുൾപ്പെടെ വൻ പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിരാജ് , ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ഷെയർ ചെയ്യുകയും സന്തോഷ് ശിവൻ അഭിനന്ദിക്കുകയും നടിമാരായ അനുപമ പരമേശ്വരൻ, അന്ന ബെൻ എന്നിവർ അതേ ഓഡിയോ ട്രാക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ട്രോൾ ആക്രമണം നേരിട്ട അഹാന ഇപ്പോൾ ട്രോളുകൾ വഴി തന്നെ അഭിനന്ദനവും ഏറ്റുവാങ്ങുന്നു. അഹാനയുടെ വീഡിയോയിലെ മീമുകൾ ചേർത്തുവച്ച് അഹാനക്കുള്ള അഭിനന്ദനമായും അല്ലാതെയും ട്രോളുകൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ഏതാനും ട്രോളുകൾ ഇവിടെ നൽകുന്നു (ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)