Diwali 2024 | ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:
ആർമി യൂണിഫോം ധരിച്ച പ്രധാനമന്ത്രി അവിടെ നിയോഗിച്ചിരിക്കുന്ന സൈനികർക്ക് മധുരം വിളമ്പുന്നത് ദൃശ്യങ്ങളിൽ കാണാം.
1/12
 ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ച് ആഘോഷവേളയിൽ ആശംസകൾ നേർന്നു.

advertisement
2/12
 ആർമി യൂണിഫോം ധരിച്ച പ്രധാനമന്ത്രി അവിടെ നിയോഗിച്ചിരിക്കുന്ന സൈനികർക്ക് മധുരം വിളമ്പുന്നത് ദൃശ്യങ്ങളിൽ കാണാം.
ആർമി യൂണിഫോം ധരിച്ച പ്രധാനമന്ത്രി അവിടെ നിയോഗിച്ചിരിക്കുന്ന സൈനികർക്ക് മധുരം വിളമ്പുന്നത് ദൃശ്യങ്ങളിൽ കാണാം.
advertisement
3/12
 കച്ചിലെ സർ ക്രീക്കിലെ ലക്കി നാലയിൽ പ്രധാനമന്ത്രി മോദി ബിഎസ്എഫ്, കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

4/12
 രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയില്‍ പോലും കേന്ദ്രം വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും മോദി പറഞ്ഞു.

5/12
 സൈന്യത്തിന്റെ ജാഗ്രതമൂലം രാജ്യത്തേക്ക് നോക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

6/12
 സർദാർ വല്ലഭായ് പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

7/12
 സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകൾ അതുല്യം, സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യ തകരുമെന്ന് കരുതിയവർക്ക് മുന്നിൽ ഐക്യം സാധ്യമാക്കി.

8/12
 ഈ സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളിലും, പദ്ധതികളിലും ദേശീയ ഐക്യം പ്രകടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുമ്പോഴെല്ലാം, എന്റെ സന്തോഷം പലമടങ്ങ് വര്‍ധിക്കുന്നു.

9/12
 500 വര്‍ഷങ്ങള്‍ക്കുശേഷം രാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ വര്‍ഷമായതിനാല്‍ ഇത്തവണത്തെ ദീപാവലി പ്രത്യേകതകളുള്ളതാണ്. നിങ്ങള്‍ കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നുവെന്നും മോദി പറഞ്ഞു.

10/12
 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ മനസിലാക്കി സൈന്യത്തെ അത്യാധുനിക ആയുധങ്ങള്‍ നല്‍കി ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ആധുനികമായ സൈനികശക്തികളുടെ കൂട്ടിത്തിലേക്ക് ഇന്ത്യയെ കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

11/12
 2014ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത് ശേഷമുള്ള എല്ലാ ദീപാവലിയും പ്രധാനമന്ത്രി സൈനീകർക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്.

12/12
 2014-ൽ സിയാച്ചിൻ, 2015-ൽ പഞ്ചാബ് അതിർത്തി, 2016-ൽ ഹിമാചൽ പ്രദേശിലെ സുംദോ, 2017-ൽ ജമ്മു കശ്മീരിലെ ഗുരെസ് സെക്‌ടർ, 2018-ൽ ഉത്തരാഖണ്ഡിലെ ഹർസിൽ, 2019-ൽ ജമ്മു കശ്മീരിലെ രജൗരി, 2020-ൽ രാജസ്ഥാനിലെ ലോംഗേവാല, 2021 ദീപാവലി കശ്മീരിലെ നൗഷേരയിലായിരുന്നു, 2022 ജമ്മു കശ്മീരിലെ കാർഗിലിലും 2023 ഹിമാചലിലെ ലെപ്ചയിലും ആണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement