ചരിത്രം തുറന്ന പാലം വന്ന് കൊല്ലം എൺപതു കഴിഞ്ഞു; ആലുവാപ്പുഴ പിന്നെയും ഒഴുകുന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജെ.ബി. ഗാമണ്‍ ആന്‍ഡ് കമ്പനിക്കായിരുന്നു കരാര്‍. ചീഫ് എഞ്ചിനീയര്‍മാരായിരുന്ന ബ്രിട്ടീഷുകാരന്‍ ജി.ബി.എസ്. ട്രസ്‌കോട്ടും എം.എസ്. ദുരൈസ്വാമിയും പാലംപണിയുടെ മേല്‍നോട്ടം വഹിച്ചു.
കേരളത്തിന്റെ വടക്കുഭാഗത്തിന് തിരുവിതാംകൂറിലേക്ക് പുതിയ വഴി തുറന്ന ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലം നിലവിൽ വിന്നിട്ട് 80 വർഷം കഴിഞ്ഞു. രണ്ടു മഹാപ്രളയങ്ങളെ അതിജീവിച്ചെന്ന പുതുചരിത്രവും ഈ പാലത്തിന്റെ തലയെടുപ്പ് കൂട്ടുന്നതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1940 ജൂണ്‍ 14ന് തിരുവിതാംകൂര്‍ ഇളയരാജാവ് മാര്‍ത്താണ്ഡവര്‍മയാണ് പെരിയാറിനു കുറുകെയുള്ള പാലം തുറന്നുകൊടുത്തത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ചിഹ്നമാണ് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജെ.ബി. ഗാമണ്‍ ആന്‍ഡ് കമ്പനിക്കായിരുന്നു കരാര്‍. ചീഫ് എഞ്ചിനീയര്‍മാരായിരുന്ന ബ്രിട്ടീഷുകാരന്‍ ജി.ബി.എസ്. ട്രസ്‌കോട്ടും എം.എസ്. ദുരൈസ്വാമിയും പാലംപണിയുടെ മേല്‍നോട്ടം വഹിച്ചു.
advertisement
പാലത്തിന്റെ ഡക്കിനു താഴെ ആറിടങ്ങളിലായി ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭീമാകാരമായ സ്പ്രിങ്ങുകള്‍ കോണ്‍ക്രീറ്റ് പെട്ടികളിലാക്കി 'ഷോക്ക് അബ്‌സോര്‍ബിങ് സിസ്റ്റം' സ്ഥാപിച്ചിട്ടുണ്ട്. അതിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. കരിങ്കല്‍പാളികള്‍ കൊണ്ടാണ് പാലത്തിന്റെ തൂണുകള്‍. 5.5 മീറ്ററാണ് പാലത്തിന്റെ വീതി. മൂന്ന് വര്‍ഷംകൊണ്ടായിരുന്നു നിര്‍മാണം. മൂന്ന് വീതം ആര്‍ച്ചുകളാണ് പാലത്തിന്റെ ഇരുഭാഗത്തുമായി തീര്‍ത്തത്.
advertisement
advertisement
ആലുവയിൽനിന്നു ചങ്ങാടത്തിൽ കയറാതെ രാജകുടുംബാംഗങ്ങൾക്ക് ആലങ്ങാടിനും പറവൂരിനും പോകാനാണ് ഈ പാലം നിർമിച്ചത്. എന്നാൽ, പിൽക്കാലത്ത് ആലുവയെ വ്യവസായനഗരമായി രൂപപ്പെടുത്തുന്നതിൽ പാലം വഹിച്ച പങ്കു ചെറുതല്ല. ഡച്ച് സൈന്യത്തിന്റെ സഹായത്തോടെ സാമൂതിരിയെ തുരത്തിയതിനു പ്രതിഫലമായി കൊച്ചി രാജാവ് തിരുവിതാംകൂറിനു വിട്ടുകൊടുത്ത പ്രദേശങ്ങളാണ് ആലങ്ങാടും പറവൂരും. ഉദ്ഘാടനവേളയിൽ പാലത്തിലൂടെ ആനകളെ നടത്തിയാണ് ബ്രിട്ടിഷുകാർ കരുത്തു തെളിയിച്ചത്. ചീഫ് എൻജിനീയറും കുടുംബവും ആ സമയത്തു ബോട്ടിൽ പാലത്തിന്റെ അടിയിൽനിന്നു. നിർമാണത്തിനിടെ ചരിഞ്ഞ ഒരു തൂണ് പുഴയിൽ ഇപ്പോഴുമുണ്ട്. ഊരിയെടുക്കാൻ പറ്റാത്തതിനാൽ അതുപേക്ഷിച്ച് തൊട്ടടുത്തു വേറെ പൈലിങ് നടത്തുകയായിരുന്നു.

പലത്തിന്റെ പണിക്കിടെ 11 തൊഴിലാളികൾ മണ്ണിടിഞ്ഞുവീണു മരിച്ച സംഭവം 100 വർഷത്തിനിടെ ആലുവ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. 1938 നവംബർ 21നു പാലം നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ മണ്ണു മാറ്റുന്നതിനിടെയാണു ദുരന്തമുണ്ടായത്. മരിച്ച 11 പേരും 20 വയസ്സിൽ താഴെയുള്ളവർ ആയിരുന്നു. 9 പേരുടെ മൃതദേഹമേ കണ്ടെടുക്കാനായുള്ളൂ.