Dharmendra | ഹേമമാലിനിയുടെ വിവാഹവേദിയിൽ ഇടിച്ചുകയറിയ ധർമേന്ദ്ര; ഒപ്പം നടിയെ അന്ന് വിവാഹം ചെയ്യാനിരുന്ന നടന്റെ ഭാര്യയും

Last Updated:
വാതിൽപ്പടിയിൽ ധർമേന്ദ്രയെ കണ്ടതും ഹേമയുടെ പിതാവ് രാമാനുജം ചക്രവർത്തി ആക്രോശിച്ചുകൊണ്ടെത്തി. ആ സംഭവമിങ്ങനെ
1/6
ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പ്രണയകഥയാണ് നടി ഹേമമാലിനിയുടെയും (Hemamalini) നടൻ ധർമേന്ദ്രയുടേതും (Dharmendra). അതൊരു സാധാരണ പ്രണയവും വിവാഹവും ആയിരുന്നില്ല എന്നത് തന്നെയാണ് ഈ ബന്ധം ഇത്രകണ്ട് ചർച്ചയാവാൻ കാരണവും. മറ്റൊരാളുടെ ഭർത്താവായിരുന്ന ധർമേന്ദ്ര, ഹേമയെ വിവാഹം ചെയ്യാൻ അവർക്കൊപ്പം മതം മാറിയത്, വിവാഹശേഷം ആദ്യഭാര്യക്കൊപ്പമുള്ള ജീവിതത്തിൽ ഒരു അലോസരവും സൃഷ്‌ടിക്കാതെ ധർമേന്ദ്രയെ ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം ജീവിക്കാൻ വിട്ടുകൊണ്ട്, മറ്റൊരു വീട്ടിൽ രണ്ട് മക്കളുമായി താമസിച്ചതുമെല്ലാം വാർത്തയിലെ വിഷയങ്ങളായിട്ടുണ്ട്

advertisement
2/6
സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത, അജീതാ എന്നിവരുടെ പിതാവായിരുന്നു അദ്ദേഹം. ഇത്രയും മക്കൾ പിറന്ന ശേഷമാണ് ധർമേന്ദ്ര ഹേമമാലിനിയുടെ ഭർത്താവായത്. ഹേമമാലിനിയുടെ അമ്മ ജയാ ചക്രവർത്തിക്ക് മകൾ ധർമേന്ദ്രയെ വിവാഹം ചെയ്യുന്നതിൽ തെല്ലും താല്പര്യമില്ലായിരുന്നു. ഹേമ നടൻ സഞ്ജീവ് കുമാറുമായി അഗാധ പ്രണയത്തിലായിരുന്നു. വിവാഹം ചെയ്യും എന്ന് വരെയെത്തിയതും ഈ ബന്ധം ഇരുവരും പിരിഞ്ഞു. സഞ്ജീവിന്റെ കുടുംബം ഹേമമാലിനി സിനിമ ഉപേക്ഷിക്കണം എന്ന തീരുമാനത്തിലെത്തിയതും അവരുടെ പ്രണയബന്ധം ബാധിക്കപ്പെട്ടു (തുടർന്ന് വായിക്കുക)

3/6
ഹേമമാലിനിയുടെ ബയോഗ്രഫിയായ 'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ, ധർമേന്ദ്രയ്ക്ക് പകരം ഹേമയെക്കൊണ്ട് ജിതേന്ദ്രയെ വിവാഹം ചെയ്യിക്കാൻ ശ്രമിച്ചിരുന്നു എന്നൊരു ഭാഗത്ത് പരാമർശമുണ്ട്. ധർമേന്ദ്ര വിവാഹിതനും നാല് മക്കളുടെ അച്ഛനുമാണ് എന്നതായിരുന്നു ഹേമയുടെ വീട്ടുകാരുടെ പ്രശ്നം. ഇതേതുടർന്ന് ഹേമ ധർമേന്ദ്രയുമായി അടുപ്പത്തിലായി. 'ഷരാഫത്ത്', 'തും ഹസീൻ മേൻ ജവാൻ', 'നയാ സാമ്‌ന', 'സീത ഓർ ഗീത', 'രാജ ജനി', 'ജുഗ്നു', 'പഥർ ഓർ പായൽ', 'പ്രതിഗ്യ', 'ഷോലെ' പോലുള്ള ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ സൂപ്പർ ജോഡിയായി അവർ ശ്രദ്ധനേടി. ഷോലെയുടെ സെറ്റിൽ ധർമേന്ദ്രയ്ക്ക് ഹേമയോടുള്ള പ്രണയം വലിയ രീതിയിൽ പ്രകടമായിരുന്നു.
ഹേമമാലിനിയുടെ ബയോഗ്രഫിയായ 'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ, ധർമേന്ദ്രയ്ക്ക് പകരം ഹേമയെക്കൊണ്ട് ജിതേന്ദ്രയെ വിവാഹം ചെയ്യിക്കാൻ ശ്രമിച്ചിരുന്നു എന്നൊരു ഭാഗത്ത് പരാമർശമുണ്ട്. ധർമേന്ദ്ര വിവാഹിതനും നാല് മക്കളുടെ അച്ഛനുമാണ് എന്നതായിരുന്നു ഹേമയുടെ വീട്ടുകാരുടെ പ്രശ്നം. ഇതേതുടർന്ന് ഹേമ ധർമേന്ദ്രയുമായി അടുപ്പത്തിലായി. 'ഷരാഫത്ത്', 'തും ഹസീൻ മേൻ ജവാൻ', 'നയാ സാമ്‌ന', 'സീത ഓർ ഗീത', 'രാജ ജനി', 'ജുഗ്നു', 'പഥർ ഓർ പായൽ', 'പ്രതിഗ്യ', 'ഷോലെ' പോലുള്ള ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ സൂപ്പർ ജോഡിയായി അവർ ശ്രദ്ധനേടി. ഷോലെയുടെ സെറ്റിൽ ധർമേന്ദ്രയ്ക്ക് ഹേമയോടുള്ള പ്രണയം വലിയ രീതിയിൽ പ്രകടമായിരുന്നു
advertisement
4/6
ഈ ബന്ധം ഹേമമാലിനിയുടെ മാതാപിതാക്കൾ എതിർത്തു. അക്കാലത്തെ മുൻനിര താരങ്ങളിൽ ഒരാളായിരുന്ന ജിതേന്ദ്രയുമായി അവർ ഹേമയുടെ വിവാഹം ഉറപ്പിച്ചു. വിവാഹിതനും നാല് മക്കളുടെ പിതാവുമായിരുന്നു ധർമേന്ദ്ര എന്നതായിരുന്നു അവരുടെ പ്രശ്നം. ഹേമ വിവാഹിതയാവുന്നു എന്ന് കേട്ടതും ധർമേന്ദ്രയുണ്ടോ അടങ്ങിയിരിക്കുന്നു? 1974ൽ മദ്രാസിലെ ഹേമമാലിനിയുടെ വിവാഹവേദിയിലേക്ക് ധർമേന്ദ്ര ഇടിച്ചു കയറി. അദ്ദേഹത്തിന്റെ ഒപ്പം അന്ന് ജിതേന്ദ്രയുടെ കൂട്ടുകാരിയായിരുന്ന ശോഭ സിപ്പിയും ഉണ്ടായിരുന്നു. പിൽക്കാലത്ത് ശോഭ സിപ്പി ജിതേന്ദ്രയുടെ ഭാര്യയായി

5/6
വാതിൽപ്പടിയിൽ ധർമേന്ദ്രയെ കണ്ടതും ഹേമയുടെ പിതാവ് വി.എസ്. രാമാനുജം ചക്രവർത്തി ആക്രോശിച്ചുകൊണ്ടെത്തി.
വാതിൽപ്പടിയിൽ ധർമേന്ദ്രയെ കണ്ടതും ഹേമയുടെ പിതാവ് വി.എസ്. രാമാനുജം ചക്രവർത്തി ആക്രോശിച്ചുകൊണ്ടെത്തി. "നിങ്ങൾക്കെന്റെ മകളുടെ ജീവിതത്തിൽ നിന്നും പൊയ്ക്കൂടേ? നിങ്ങൾ വിവാഹിതനാണ്. എന്റെ മകളെ നിങ്ങൾക്ക് വിവാഹം ചെയ്യാനാവില്ല," എന്നദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന്, ധർമേന്ദ്ര ഹേമയുടെ മുന്നിൽ കേണപേക്ഷിച്ചു. ജിതേന്ദ്രയുമായുള്ള വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി മാറും എന്ന മുന്നറിയിപ്പും ധർമേന്ദ്ര നൽകി
advertisement
6/6
ധർമേന്ദ്രയുടെ അഭ്യർത്ഥനയെ തുടർന്ന് ഹേമ മാലിനി ആ വിവാഹം വേണ്ടെന്നു വച്ചു. തന്റെയും ജിതേന്ദ്രയുടെ കുടുംബത്തിനും സമയം ആവശ്യമുണ്ട് എന്നും ഹേമമാലിനി. എന്നിട്ടും ധർമേന്ദ്രയുടെ പ്രശ്നങ്ങൾ അവസാനിച്ചില്ല. ഹേമ തനിക്ക് സ്വന്തമാക്കുമോ എന്നറിയും വരെ ധർമേന്ദ്ര മദ്യത്തിൽ അഭയം പ്രാപിച്ചു എന്ന് ഹേമമാലിനിയുടെ ബയോഗ്രഫിയിൽ പറയുന്നു. ധർമേന്ദ്ര ആഗ്രഹിച്ചതുപോലെതന്നെ ഹേമ മാലിനി അദ്ദേഹത്തിന് ഭാര്യയായി. 1980 മെയ് 2ന് നടന്ന പരമ്പരാഗത ചടങ്ങിൽ ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്തു
ധർമേന്ദ്രയുടെ അഭ്യർത്ഥനയെ തുടർന്ന് ഹേമമാലിനി ആ വിവാഹം വേണ്ടെന്നു വച്ചു. തന്റെയും ജിതേന്ദ്രയുടെ കുടുംബത്തിനും സമയം ആവശ്യമുണ്ട് എന്നും ഹേമമാലിനി. എന്നിട്ടും ധർമേന്ദ്രയുടെ പ്രശ്നങ്ങൾ അവസാനിച്ചില്ല. ഹേമ തനിക്ക് സ്വന്തമാക്കുമോ എന്നറിയും വരെ ധർമേന്ദ്ര മദ്യത്തിൽ അഭയം പ്രാപിച്ചു എന്ന് ഹേമമാലിനിയുടെ ബയോഗ്രഫിയിൽ പറയുന്നു. ധർമേന്ദ്ര ആഗ്രഹിച്ചതുപോലെ ഹേമമാലിനി അദ്ദേഹത്തിന് ഭാര്യയായി. 1980 മെയ് 2ന് നടന്ന പരമ്പരാഗത ചടങ്ങിൽ ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്തു
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement