Solar Ferry Aditya | ലോകത്തിലെ ഏറ്റവും മികച്ച സോളാർ ഫെറി: കേരളത്തിന് അഭിമാനമായി 'ആദിത്യ'

Last Updated:
ഏഷ്യയിൽ നിന്നും മത്സര പട്ടികയിൽ ഇടം നേടിയ ഏക ഫെറിയും ആദിത്യ തന്നെയാണ്.
1/6
 കൊച്ചി: ഇലക്ട്രിക് ബോട്ട്സ് ആൻഡ് ബോട്ടിംഗ് രംഗത്തെ മികവിന് രാജ്യാന്തര പുരസ്കാരം നേടി 'ആദിത്യ'. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള ഏക രാജ്യാന്തര പുരസ്കാരമായ ഗുസ്താവ് ട്രൂവെ പുരസ്കാരമാണ് ഇന്ത്യയിലെ തന്നെ ആദ്യ സോളാർ ഫെറിയായ ആദിത്യയെ തേടിയെത്തിയിരിക്കുന്നത്.

advertisement
2/6
 വേമ്പനാട്ട് കായലിലെ ഓളപ്പരപ്പിലൂടെ വൈക്കം (കോട്ടയം) -തവണക്കടവ് (ആലപ്പുഴ) റൂട്ടിൽ സർവീസ് നടത്തുന്ന ആദിത്യയെ തേടി രാജ്യാന്തര പുരസ്കാരം എത്തുമ്പോള്‍ കേരളത്തിനും ഇത് അഭിമാന നേട്ടം.

3/6
 പൊതുഗതാഗത വിഭാഗത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അ‍ഞ്ച് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ്  ആദിത്യ ഈ നേട്ടം കൈവരിച്ചതെന്നും വിജയത്തിന്‍റെ മാറ്റ് കൂട്ടുന്നു. ഏഷ്യയിൽ നിന്നും മത്സര പട്ടികയിൽ ഇടം നേടിയ ഏക ഫെറിയും ആദിത്യ തന്നെയാണ്.. 

4/6
 'സംസ്ഥാനത്തിന് ഇത് അഭിമാന നേട്ടമാണ്.. ആഗോളതലത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പന്ത്രണ്ട് യാനങ്ങളിൽ ഏഷ്യയിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ട ഏക ഫെറി ആദിത്യയാണ്.. പൊതുജനങ്ങളുടെ വോട്ട് നേടി ഫൈനലിൽ എത്തുകയും ചെയ്തു.. ആദിത്യ നിർമ്മിക്കുന്നതിന് അവസരം നൽകിയ സംസ്ഥാന സർക്കാരിന് നന്ദി പറയുകയാണ്..

5/6
 ഇതു പോലെ അഞ്ച് ഫെറികൾ കൂടി നിർമ്മിക്കാനുള്ള നീക്കത്തിലാണ് ഞങ്ങൾ... ഈ വർഷം അവസാനത്തോടെ അവ സംസ്ഥാന സർക്കാരിന് കൈമാറും..'ആദിത്യയുടെ നിർമ്മാതാക്കളായ നവാൽട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് സിഇഒ സന്ദിത് തണ്ടാശ്ശേരി പറയുന്നു.

6/6
 ആദിത്യയുടെ നിർമ്മാണ മുതൽമുടക്ക് 2.4 കോടി രൂപയാണ്. 20 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉള്ള ബോട്ടിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച 20 കിലോ വാട്ട് സോളാർ പാനലുകൾ ആണ് ആദിത്യയുടെ ഓരോ ഹള്ളിലും ഉള്ള 20 കിലോ വാട്ട് പവർ വരുന്ന മോട്ടോർ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്. 700 കിലോ ഭാരവും 50 കിലോ വാട്ട് ശേഷിയും ഉള്ള ലിഥിയം ബാറ്ററികൾ ആണ് ബോട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. 

സ്ഫോടക വസ്തു കടത്തുന്നതിനിടെ പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ

  • ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം, പ്രതികൾ പരിഭ്രാന്തിയിൽ സ്ഫോടകവസ്തു കൊണ്ടുപോകുന്നതിനിടെ സംഭവിച്ചതാകാം.

  • 2900 കിലോഗ്രാം ബോംബ് നിർമാണ രാസവസ്തുക്കൾ പിടിച്ചെടുത്തതും റെയ്ഡുകളും പ്രതികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

  • ഹ്യുണ്ടായ് ഐ20 കാറിൽ സ്ഫോടനത്തിൽ 9 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

View All
advertisement