തിരുവനന്തപുരം 43, കൊല്ലം 48, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 1, എറണാകുളം 8, തൃശൂര്‍ 7, പാലക്കാട് 2, വയനാട് 1, കോഴിക്കോട് 2, മലപ്പുറം 1, കണ്ണൂര്‍ 3, കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് ആകെ യാത്രക്കാരില്‍ ജില്ല തിരിച്ചുള്ള എണ്ണം. കര്‍ണാടക 1, മഹാരാഷ്ട്ര 1, തമിഴ്‌നാട്ടില്‍ നിന്ന് 20ഉം കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അതിവേഗത്തില്‍ ശരീരോഷ്മാവ് കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറകള്‍ നേരത്തേ തന്നെ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ നടത്തുകയും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെയും നിരീക്ഷണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
പെയ്ഡ് ക്വറന്റീൻ സംവിധാനം ആവശ്യമുള്ളവര്‍ക്കായി പത്ത് സ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെടിഡിസിയുടെ ഹോട്ടലുകളായ മസ്‌ക്കറ്റ്, കോവളം സമുദ്ര, തമ്പാനൂര്‍ ചൈത്രം എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ സ്വകാര്യ ഹോട്ടലുകളായ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ (പുന്നന്‍ റോഡ്), സൗത്ത് പാര്‍ക്ക് (പാളയം), ക്യാപിറ്റല്‍ (പുളിമൂട്), പങ്കജ് (സ്റ്റാച്യു), അപ്പോളോ ഡിമോറ (തമ്പാനൂര്‍), റിഡ്ജസ് (പട്ടം), കീസ് (ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന്‍) എന്നിവയും സജ്ജമണ്.