Local Body Elections 2020| മലയാളികളെ വീഴ്ത്തുമോ കണ്ണൂരിന്റെ മരുമകൾ ; അസം സ്വദേശിനി മുൻമിയുമുണ്ട് തെരഞ്ഞെടുപ്പ് അങ്കത്തിന്

Last Updated:
ഇരിട്ടി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിലാണ് മുൻമി മത്സരിക്കുന്നത്.
1/6
 കണ്ണൂർ: ഏഴുവർഷം മുൻപ് കണ്ണൂരിന്റെ മരുമകളായി എത്തിയ അസം സ്വദേശിനി മുൻമിയുമുണ്ട് ഇത്തവണ മലയാളി നാട്ടിലെ തെര‍ഞ്ഞെടുപ്പ് അങ്കത്തിന്. മുൻമിക്ക് വോട്ട് പിടിക്കാൻ ഭാഷ ഒരു പ്രശ്നമേയല്ല. ഇരിട്ടി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിലാണ് മുൻമി മത്സരിക്കുന്നത്. ഇതോടെ മുൻമി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

advertisement
2/6
 അസമിൽ മാത്രമല്ല തനിക്ക് ഇങ്ങ് കേരളത്തിലും നല്ല പിടിയാണെന്ന് മുൻമി പറഞ്ഞാൽ ചിരിച്ചുതള്ളേണ്ടെന്ന് ചുരുക്കം. കണ്ണൂരിന്റെ മരുമകളായി എത്തിയപ്പോൾ ഇങ്ങനെയൊക്കെ ആയി തീരുമെന്ന് മുൻമി ഒരിക്കലും കരുതിയിട്ടുമുണ്ടാവില്ല. അസമിലെ ലോഹിന്‍പൂരിലെ ലീല ഗഗോയ്- ഭവാനി ഗഗോയ് ദമ്പതികളുടെ മകളാണ് ഈ ഇരുപത്തിയഞ്ചുകാരി. വഴിതെറ്റിയെത്തിയ ഒരു മിസ്ഡ് കോളാണ് മുൻമിയുടെ ജീവിതത്തിൽ വഴിതിരിവായത്.

3/6
 ചെങ്കൽ പണയിലെ ജോലിക്കാരെ തേടിയാണ് ഇരിട്ടി പയഞ്ചേരിയിലെ ഷാജി അസാമിലുള്ള തന്റെ പഴയ സുഹൃത്തിനെ വിളിച്ചത്. നമ്പർ തെറ്റിവന്നതാണെന്ന് അറിയാതെ മറുതലക്കൽ കോൾ എടുത്തത് ഒരു യുവതി. ഹിന്ദി നന്നായി അറിയാവുന്ന ഷാജി പിന്നെ വീണ്ടും വീണ്ടും വിളിച്ചു. അത് പ്രണയമായി വളരാൻ താമസമുണ്ടായില്ല. ഒരു വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരിട്ടിയുടെ സ്വന്തം ഷാജി അസമിന്റെ സ്വന്തം മുൻമിയെ ജീവിത സഖിയാക്കി കൂടെ കൂട്ടി.

4/6
 ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് മുന്‍മി ജനവിധി തേടുന്നത്. മലയാളം സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും മുൻമിക്ക് അത്രവശമില്ല. വികസനം നടപ്പാക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭാഷ ഒരു പ്രശ്‌നമല്ലെന്നാണ് മുന്‍മിയുടെ വാദം. ഇരിട്ടി ഊവ്വാപ്പള്ളിയിലെ ഒറ്റമുറി വാടകവീട്ടിലാണ് ഇവര്‍ ഇപ്പോൾ താമസിക്കുന്നത്.

5/6
 ബിജെപിയുടെ കടന്നുവരവോടെ അസമിലെ കോൺഗ്രസിനുണ്ടായ തകർച്ചയും മുൻമിയുടെ ഓർമകളിലുണ്ട്. കോൺഗ്രസ് പ്രവർത്തകരായിരുന്ന തന്റെ കുടുംബം മുഴുവൻ ബിജെപിയിലേക്ക് ചേർന്നുവെന്ന് മുൻമി പറയുന്നു. ജീവിത പങ്കാളിയായ ഷാജി സംഘപരിവാർ കുടുംബത്തിലെ അംഗമായതിനാൽ കേരളത്തിലെത്തിയ മുൻമിക്ക് പിന്നീട് ഒന്നും ആലോചിക്കേണ്ടി വന്നില്ല.

6/6
 വെറുതെ സ്ഥാനാർഥിയാവുകയായിരുന്നില്ല. നാട്ടിലുള്ള ഇടപെടലുകൾ തന്നെയാണ് ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടാൻ മുൻമിയെ സഹായിച്ചത്. പച്ച മലയാളത്തിൽ സംസാരിക്കുന്ന മുൻമി നാട്ടുകാർക്കും അയൽവാസികൾക്കും പ്രിയങ്കരിയാണ്. നരേന്ദ്ര മോദി സർക്കാറിന്റെ വികസന പദ്ധതികൾ തന്റെ വാർഡിലും നടപ്പിലാക്കുമെന്ന ഉറപ്പു നൽകിയാണ് വീടുകൾ തോറും കയറിയിറങ്ങി മുൻമി വോട്ട് പിടിക്കുന്നത്.

Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും

  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement