കൊച്ചി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഏപ്രിൽ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.
2/ 6
ഹൈക്കോടതി ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പരമാവധി ഏഴു വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ളവർക്കാണ് ജാമ്യം അനുവദിച്ചത്.
3/ 6
കോടതി ഉത്തരവ് അനുസരിച്ച് അർഹരായവരെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം ജയിൽ സൂപ്രണ്ടുമാർക്കാണ്.
4/ 6
ജാമ്യം ലഭിച്ച് താമസ സ്ഥലത്ത് എത്തിയാലുടൻ പ്രതികൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജാമ്യത്തിലിറങ്ങുന്നവർ ലോക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
5/ 6
സർക്കാർ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ ഇടക്കാല ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാല ജാമ്യത്തിന് അർഹത ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
6/ 6
ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങുന്ന പ്രതികൾ കാലാവധി കഴിയുമ്പോൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. ജാമ്യം തുടരണോയെന്ന് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം.