Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 19 ആണ്. നവംബർ 20നാണ് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഡിസംബർ 16നാണ് വോട്ടെണ്ണൽ.
News18 | November 7, 2020, 8:15 AM IST
1/ 5
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും വോട്ട് ചെയ്യാം. ക്വാറന്റീനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാവുന്നതാണ്. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് മുഖേന വോട്ട് ചെയ്യാവുന്നതാണ്. പോളിങ്ങിന് മുന്ന് ദിവസം മുമ്പ് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കണം.
2/ 5
അതേസമയം, പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പി പി ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനാകുമോ എന്ന കാര്യവും പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്ക്കരൻ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
3/ 5
പോളിങ്ങ് സ്റ്റേഷനുകളിൽ സാനിറ്റൈസർ നിർബന്ധമാക്കും. മാസ്ക്, ഗ്ലൗസ്, ശാരീരിക അകലം എന്നിവ നിർബന്ധമാണ്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ പ്രചാരണത്തിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
4/ 5
സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8, 10, 14 തീയതികളിലായാണ് തെരഞ്ഞെടുപ്പ്. കോവിഡ് സാഹചര്യം ആയതിനാലാണ് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത്.
5/ 5
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 19 ആണ്. നവംബർ 20നാണ് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഡിസംബർ 16നാണ് വോട്ടെണ്ണൽ.