തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ കമ്മ്യൂണിസത്തിന് അടിത്തറയുള്ള നാട്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇരുമുന്നണികളെയും പിന്തുണച്ച പാരമ്പര്യമാണ് ആലപ്പുഴയ്ക്ക് ഉള്ളത്. കഴിഞ്ഞ രണ്ടുതവണയും കെ.സി വേണുഗോപാൽ ആയിരുന്നു ആലപ്പുഴയിലെ എം.പി. ഇത്തവണ അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഷാനിമോൾ ഉസ്മാനാണ് ആലപ്പുഴയിൽ മത്സരിക്കുന്നത്. അരൂർ എം.എൽ.എ എ.എം. ആരിഫിനെയാണ് ഇടതുമുന്നണി കളത്തിലറക്കിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന കെ.എസ് രാധാകൃഷ്ണനെയാണ് എൻഡിഎ മത്സരിപ്പിക്കുന്നത്
കെ.സി വേണുഗോപാൽ ഇത്തവണ മത്സരരംഗത്ത് ഇല്ല എന്നതും സിറ്റിങ് എംഎൽഎ എ,എം ആരിഫ് മത്സരിക്കുന്നുവെന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഉൾപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽനിന്നായി ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കിയതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ വ്യത്യസ്തമാണെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്