തീയിൽ കുരുത്തത് വെയിലത്ത് വാടില്ല; ഫയർമാന് സിവിൽ സർവീസ് പരീക്ഷയിൽ ജയം; ഹോട്ടൽ വെയ്റ്ററായും ജോലി ചെയ്ത ആശിഷ്
പത്തനാപുരം ഫയർ സ്റ്റേഷനിലെ ഏറ്റവും മികച്ച ജീവനക്കാരനാണ് ആശിഷെന്ന് സഹപ്രവർത്തകർ പറയുന്നു. നാടിന്റെ ഉത്സവമാണ് ആശിഷിന്റെ വിജയമെന്ന് പ്രാദേശിക ജനപ്രതിനിധികളും പറഞ്ഞു.
കൊല്ലം: കുണ്ടറ മുഖത്തല സ്വദേശിയും പത്തനാപുരം ഫയർ സ്റ്റേഷനിലെ ജീവനക്കാരനുമായ ആലുംമൂട്ടിൽ ആശിഷ് ഭവനിൽ ആശിഷ് ദാസിനാണ് സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്.
2/ 5
യേശുദാസ് - റോസ് ദമ്പതികളുടെ മകനായ ആശിഷ് നാലാം തവണത്തെ പരിശ്രമത്തിലാണ് വിജയിയായത്.
3/ 5
കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തോടെയും ലഭിച്ച വിജയം വളരെ സന്തോഷം നൽകുന്നതായും ആശിഷ് ദാസ് പറഞ്ഞു. പത്രവായനയും ആനുകാലിക വിഷയങ്ങളിലെ ശ്രദ്ധയുമായിരുന്നു പഠനത്തിന്റെ കരുത്ത്. ജോലിത്തിരക്കിനിടയിലും പഠനം മുറിയാതെ നോക്കി.
4/ 5
ജീവിത പ്രാരാബ്ധങ്ങൾക്കിടെ പഠനം പൂർത്തിയാക്കിയ ആശിഷ് ഹോട്ടൽ വെയ്റ്ററായും കാറ്ററിംഗ് ജീവനക്കാരനായും ജോലി ചെയ്ത ശേഷമാണ് ഫയർമാൻ തസ്തികയിൽ 2015ൽ ജോലിയിൽ പ്രവേശിക്കുന്നത്.
5/ 5
പത്തനാപുരം ഫയർ സ്റ്റേഷനിലെ ഏറ്റവും മികച്ച ജീവനക്കാരനാണ് ആശിഷെന്ന് സഹപ്രവർത്തകർ പറയുന്നു. നാടിന്റെ ഉത്സവമാണ് ആശിഷിന്റെ വിജയമെന്ന് പ്രാദേശിക ജനപ്രതിനിധികളും പറഞ്ഞു.